Image

മലപ്പുറത്ത്‌ കാറിടിച്ച്‌ മൂന്നു പേര്‍ മരിച്ചു

Published on 23 October, 2011
മലപ്പുറത്ത്‌ കാറിടിച്ച്‌ മൂന്നു പേര്‍ മരിച്ചു
മലപ്പുറം: മലപ്പുറത്തിനടുത്ത്‌ ആലത്തൂര്‍പടിയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലേക്ക്‌ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ആലത്തൂര്‍പടി സ്വദേശികളായ പഞ്ഞന്‍(50), ഫര്‍ഹാന്‍(10), മുസ്‌തഫ എന്നിവരാണ്‌ മരിച്ചത്‌. റോഡിലേക്കിറങ്ങിയ കുട്ടിയെകണ്ട്‌ വെട്ടിച്ച കാറാണ്‌ അപകടം വിതച്ചതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ്‌ വിട്ടുകൊടുത്തില്ലെന്നാരോപിച്ച്‌ മലപ്പുറം വാറങ്കോട്ടെ സ്വകാര്യ ആശുപത്രി നാട്ടുകാര്‍ തല്ലിതകര്‍ത്തു. സംഭവത്തില്‍ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക