Image

സി.പി.എം നേതാവ്‌ ടി.ഗോവിന്ദന്‍ നിര്യാതനായി

Published on 23 October, 2011
സി.പി.എം നേതാവ്‌ ടി.ഗോവിന്ദന്‍ നിര്യാതനായി
കോഴിക്കോട്‌: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പിയുമായ ടി.ഗോവിന്ദന്‍ നിര്യാതനായി. രണ്ടു തവണ കാസര്‍കോട്‌ നിന്ന്‌ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന്‌ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാവിത്രിയാണ്‌ ഭാര്യ. പ്രകാശന്‍, പ്രദീപന്‍, പ്രസാദ്‌,അംബുജം എന്നിവര്‍ മക്കളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക