Image

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിനു ആന്റോ ആന്റണിയുടെ അഭിനന്ദനം: പ്രവാസികള്‍ക്കു വേണ്ട മൂന്നു കാര്യങ്ങള്‍

Published on 16 November, 2013
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിനു  ആന്റോ ആന്റണിയുടെ അഭിനന്ദനം: പ്രവാസികള്‍ക്കു വേണ്ട മൂന്നു കാര്യങ്ങള്‍
ഫിലഡല്‍ഫിയ: ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ നല്‍കിയ നിവേദനങ്ങളാണു താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നു ആന്റോ ആന്റണി എം.പി.
ഐ.എന്‍.ഒ.സി നല്‍കിയ സ്വീകരണത്തിലും ഫോമയുടെ സ്വീകരണത്തിലും
ദ്ദേഹം ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.
പിന്നീട് ഇമലയാളിയുമായി നടത്തിയ സംഭാഷണത്തിലും അദ്ധേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി. വ്യക്തവും വസ്തുനിഷ്ഠവും നടപ്പാക്കാന്‍ കഴിയുന്നതുമായ കാര്യങ്ങളാണു നിവേദനത്തില്‍. അതിനാല്‍ കാര്യമായ മാറ്റമൊന്നും കൂടാതെയാണു താന്‍ അവ അവതരിപ്പിച്ചത്. പ്രവാസികളുടെ ശബ്ദമായി ഫോമയും പൊളിറ്റിക്കല്‍ ഫോറവും ചെയ്യുന്ന സേവങ്ങളെ
ദ്ദേഹം അഭിനന്ദിച്ചു.
എം.പിയുടെ നല്ല വാക്കുകള്‍ക്കും
ദ്ദേഹം പ്രവാസികള്‍ക്കു വേണ്ടി ചെയുന്ന സേവനങ്ങള്‍ക്കും കൄതജ്ഞതയുണ്ടെന്നു തോമസ് ടി. ഉമ്മന്‍ പറഞ്ഞു. പ്രവാസി പ്രശ്ങ്ങള്‍ തീര്‍ക്കാന്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണു എളുപ്പത്തില്‍ ചെയ്യാവുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളു.
പ്രവാസികള്‍ക്ക്വേണ്ടത് മാതൃരാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ആവശ്യമായ യാത്രാ രേഖകള്‍ ബുദ്ധിമുട്ട് കൂടാതെയും ചുവപ്പുനാടയില്‍ കുരുങ്ങാതെയും ഭ്യമാക്കുവാനുള്ള ഏര്‍പ്പാടാണ്. ഇതൊരു വലിയ കാര്യമല്ല
1. 1950 ജനുവരി 26 നു ശേഷം ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്ന (പാക്കിസ്ഥാന്‍/ബംഗ്ലാ ദേശ് പൗരന്മാരൊഴികെ) പിന്നീട് വിദേശ പൗരത്വം ലഭിച്ച എല്ലാ പ്രവാസി ഇന്ത്യാക്കാരേയും വിസാ ഓണ്‍ അറൈവല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തുക.
ഇപ്പോള്‍ പതിനൊന്നു രാജ്യങ്ങളിലെ വിദേശികള്‍ക്ക് ഈ ആനുകൂല്യം നല്‍കിയിട്ടുണ്ട്. പക്ഷേ മുന്‍പ് ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നവര്‍ക്കിത്
നല്‍കുന്നില്ല. വിദേശ പൗരന്മാരിലും മുന്തിയവരും താണവരും ഉണ്ടെന്നാണു ഇന്ത്യാ സര്‍ക്കാര്‍ കരുതുന്നതെന്നര്‍ഥം. പതിനൊന്നു രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരല്ലാത്ത വിദേശികള്‍ക്ക് നല്‍കുന്ന പരിഗണന പോലും ഇന്ത്യക്ക് വിദേശ നാണയം നേടിത്തരുന്ന ഇന്ത്യന്‍ വംശജര്‍ക്കില്ല. ഇത്  വിവേചനം അല്ലാതെ   മറ്റെന്താണ്.
 2.ഓ സി ഐ കാര്‍ഡ് അതില്‍ തന്നെ ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസ്സിക്കുന്നതിനും, തിരിച്ചറിയലിനുമായുള്ള ആയുഷ്‌കാല രേഖയായി അംഗീകരിക്കുക. (ഇക്കാര്യം ഓ സി ഐ കാര്‍ഡില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട് പ്രായോഗികമായി നടപ്പായിട്ടില്ലാ എന്നുമാത്രം. പി ഐ ഓ കാര്‍ഡ് ഇപ്രകാരമാണ് എന്നതാണ് വിരോധാഭാസം. കൂടാതെ, ഓ സി ഐ കാര്‍ഡിലുള്ള വിദേശ പാസ്‌പോര്‍ട്ട് നമ്പര്‍ ഒഴിവാക്കുക).
3.പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നുവെന്ന് വിസാ/ഓസി ഐ അപേക്ഷ ഫോറത്തില്‍ തന്നെ രേഖപ്പെടുത്തിയാല്‍ മതി.(അതിനു മാത്രമായുള്ള മറ്റു നടപടി ക്രമങ്ങള്‍ ഇപ്രകാരം ഒഴിവാക്കാം).
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിനു  ആന്റോ ആന്റണിയുടെ അഭിനന്ദനം: പ്രവാസികള്‍ക്കു വേണ്ട മൂന്നു കാര്യങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക