Image

കുവൈറ്റിലെ ഇറാന്‍ ആണവ നിലയം ഭീഷണിയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 24 October, 2011
കുവൈറ്റിലെ ഇറാന്‍ ആണവ നിലയം ഭീഷണിയെന്ന്‌ റിപ്പോര്‍ട്ട്‌
കുവൈറ്റ്‌: അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ഇറാനിലെ ബുശ്‌ഹര്‍ ആണവ നിലയം കുവൈറ്റിന്‌ ഭീഷണിയാണെന്ന്‌ പ്രമുഖ സൈനിക വിശകലന വിദഗ്‌ധന്‍െറ മുന്നറിയിപ്പ്‌. കുവൈത്തില്‍നിന്ന്‌ 270 കി.മീ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ആണവ നിലയത്തില്‍നിന്ന്‌ അണുവികിരണമുണ്ടാവുകയാണെങ്കില്‍ 1991ലെ ഇറാഖ്‌ അധിനിവേശകാലത്തെക്കാളും ഭീകരമായ നാശനഷ്ടങ്ങളാണ്‌ കുവൈത്തിന്‌ അഭിമുഖീകരിക്കേണ്ടിവരികയെന്ന്‌ കുവൈത്ത്‌ സെന്‍റര്‍ ഫോര്‍ സ്‌ട്രാറ്റജിക്‌ സ്റ്റഡീസ്‌ (കെ.സി.എസ്‌.എസ്‌) ചെയര്‍മാന്‍ ഡോ. സാമി അല്‍ ഫറജ്‌ ആണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌.

അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ കുവൈത്ത്‌ (എ.യു.കെ) സംഘടിപ്പിച്ച സെമിനാറിലാണ്‌ അല്‍ ഫറജ്‌ തന്‍െറ ആശങ്ക പങ്കുവെച്ചത്‌. ഇറാഖ്‌ അധിനിവേശാനന്തരം എണ്ണക്കിണറുകള്‍ക്ക്‌ തീയിട്ടതിന്‍െറയും രാസവസ്‌തുക്കള്‍ ഉപഗേിച്ചതിന്‍െറയും പ്രത്യാഘാതങ്ങള്‍ കുവൈത്ത്‌ ജനത അനുഭവിക്കേണ്ടിവന്നത്‌ ഓര്‍മിപ്പിച്ച അല്‍ ഫറജ്‌ ബുശ്‌ഹര്‍ ആണവ നിലയത്തില്‍നിന്ന്‌ അണുവികിരണമുണ്ടായാല്‍ അതിനെക്കാളും ഭയാനകമായ അവസ്ഥയാവും സംജാതമാവുകയെന്ന്‌ ചൂണ്ടിക്കാട്ടി.

ഭൂമിശാസ്‌ത്രപരമായി ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ്‌ ബുശ്‌ഹര്‍ ആണവ നിലയം സ്ഥിതിചെയ്യുന്നതെന്നും ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ഒരു ദുരന്ത സാധ്യത എപ്പോഴും മുന്നില്‍കാണേണ്ട അവ്‌സഥയിലാണ്‌ ലോകമെന്നും അദ്ദേഹം പറഞ്ഞു.  ഫുകുഷിമ ദുരന്തത്തിനുശേഷം ആണവ മേഖലയെ ലോകം നോക്കിക്കാണുന്നതുതന്നെ പുതിയ കാഴ്‌ച്ചപ്പാടോടെയാണ്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും പുതിയ ആണവ നിലയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്‌. പകരം പുതിയ ഊര്‍ജ സാധ്യതകള്‍ തേടുകയാണ്‌ അവര്‍. എന്നാല്‍, ഇറാനാകട്ടെ ഊര്‍ജാവശ്യത്തിനു മാത്രമേ ഉപയോഗിക്കൂ എന്നു പറഞ്ഞ്‌ ബുശ്‌ഹര്‍ ആണവ നിലയത്തിന്‍െറ പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. 1975ല്‍ റഷ്യയുടെ സാങ്കേതിക സഹായത്തോടെ നിര്‍മാണം തുടങ്ങിയ ആണവ നിലയം ഒരു മാസം മുമ്പാണ്‌ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക