ബെല്‍ഫാസ്‌റ്റ്: ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുകെ
സന്ദര്‍ശിക്കുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വ്യാഴാഴ്‌ച
ആന്‍ട്രിമിലെത്തും. ആന്‍ട്രിമിലെ മലയാളി കമ്യൂണിറ്റി അദ്ദേഹത്തിന് സ്‌നേഹോഷ്‌മള
സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് സെന്റ് ജോസഫ്
പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കും.
സിറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസഫ്
കറുകയില്‍ സഹകാര്‍മികത്വം വഹിക്കും. 21ന് യുകെയില്‍ എത്തിയ അദ്ദേഹം
ബെല്‍ഫാസ്‌റ്റ്, ഡെറി, ഡബ്ലിന്‍ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിലും സണ്‍ഡേ
സ്‌കൂള്‍ വാര്‍ഷികത്തിലും പങ്കാളിയായി.
വിലാസം: St. Joseph Church, 56,
Greystone Road, Antrim, BT 41 1 HD