Image

അച്ഛാ ക്ഷമിക്കുക...(കവിത: ഷേബാലി)

Published on 22 November, 2013
അച്ഛാ ക്ഷമിക്കുക...(കവിത: ഷേബാലി)
വാര്‍ദ്ധക്യം ശിരസില്‍ വെള്ളി കെട്ടി
വഴുതുന്ന കാല്‍കള്‍ക്ക്‌ വടി കൂട്ടിനെത്തി..
വിളി കേട്ടു നിന്നവരെങ്ങു പോയീ?
വിരമിച്ച നാള്‍ തൊട്ടറിഞ്ഞ സത്യം.

ആര്‍ഭാട ജീവിതത്തിമിരത്തിലന്ധത
വീടിന്റെയുമ്മറം ജീവിത സായാഹ്നം
നേരെ നടക്കെന്നു ചൊല്ലുന്ന വാര്‍ദ്ധക്യം
പേരക്കിടാങ്ങള്‍ക്കുമഹിതമായ്‌ തീരുന്നു?

വനവാസ കാലത്തിനു കാടെവിടെ മക്കളെ..
വാര്‍ദ്ധക്യ സദനം വാനപ്രസ്ഥമാം
പോയ്‌ വരൂ അഛാ..നത്തകള്‍ നേരുന്നു..
പടിയിറങ്ങുമ്പോള്‍ പറയുന്നു മക്കള്‍!!

വാര്‍ദ്ധക്യമിന്നാര്‍ക്കും വേണ്ടാത്ത വസ്‌തു
ആഗോള വിപണിയില്‍ വില പോലുമില്ല
നീക്കുവാന്‍ വേണം പണമിന്നു കൂലിയായ്‌
നിളയൊഴുക്കിന്നും താഴോട്ടു തന്നെ!!

കാലം മുമ്പോട്ടു ഗമിച്ചിടുമ്പോള്‍
ഒരു നാള്‍ ശിരസില്‍ വെള്ളികെട്ടും
വിളികേട്ടു നിന്നവര്‍ പോയൊളിക്കും
ഒരു നാള്‍ പറഞ്ഞുപോം അഛാ ക്ഷമിക്കുക...
അച്ഛാ ക്ഷമിക്കുക...(കവിത: ഷേബാലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക