Image

ബോളുവിഡ്‌ താരം ഋത്വിക്‌ റോഷന്‍ ഭാര്യയുമായി വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്‌

Published on 30 November, 2013
ബോളുവിഡ്‌ താരം ഋത്വിക്‌ റോഷന്‍ ഭാര്യയുമായി വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്‌
നടന്‍ ഋത്വിക്‌ റോഷനും ഭാര്യ സുസെനും വേര്‍പിരിയുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ഋത്വിക്‌ റോഷന്റെ മാതാപിതാക്കളുമായി ഒത്തുപോകാന്‍ കഴിയാത്തതാണ്‌ വിവാഹമോചനത്തിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

ഭര്‍തൃവീട്ടുകാരുടെ മോശമായ പെരുമാറ്റത്തില്‍ ഋത്വിക്‌ റോഷനില്‍ നിന്ന്‌ തനിക്ക്‌ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും സുസെനുണ്ട്‌. മറ്റെന്തിനെക്കാളും സുസെനിനെ വേദനിപ്പിക്കുന്നതും ഇതു തന്നെയാണെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. വിവാഹമോചനത്തിന്‌ വേണ്ട നിയമപരമായ കാര്യങ്ങള്‍ എല്ലാം തന്നെ ഏതാണ്ട്‌ പൂര്‍ത്തിയായി കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മെക്‌സിക്കന്‍ മോഡലായ ബാര്‍ബറ മോറിയുമായുള്ള ഋത്വിക്‌ അടുത്തതും ബന്ധത്തില്‍ വിള്ളലുണ്ടാക്കി.

രണ്ടായിരത്തിലാണ്‌ ഋത്വികും സുസെനും വിവാഹിതരായത്‌. ഇവര്‍ക്ക്‌ രണ്ടു മക്കളുണ്ട്‌.

ബോളുവിഡ്‌ താരം ഋത്വിക്‌ റോഷന്‍ ഭാര്യയുമായി വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്‌ബോളുവിഡ്‌ താരം ഋത്വിക്‌ റോഷന്‍ ഭാര്യയുമായി വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക