Image

കെഡിഎന്‍എ മലബാര്‍ മഹോത്സവം നവംബര്‍ നാലിന്‌

സിദ്ധിഖ്‌ വലിയകത്ത്‌ Published on 26 October, 2011
കെഡിഎന്‍എ മലബാര്‍ മഹോത്സവം നവംബര്‍ നാലിന്‌
കുവൈറ്റ്‌ സിറ്റി: മലബാറിന്റെ തനതു സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്സവ കാഴ്‌ചകളുമായി കോഴിക്കോട്‌ ഡിസ്‌ട്രികട്‌ എന്‍ആര്‍ഐ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മലബാര്‍ മഹോത്സവം നവംബര്‍ നാലിന്‌ അബാസിയ സെന്‍ട്രല്‍ സ്‌കൂളിലെ എസ്‌ കെ പൊറ്റക്കാട്‌ നഗറില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ ആരഭിക്കുന്ന പരിപാടികള്‍ കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്ക്‌ വ്യക്തമായ ഒരു ദൃശ്യാനുഭവം നല്‍കുന്നതായിരിക്കുമെന്നു അവര്‍ അഭിപ്രായപ്പെട്ടു.

സ്‌ത്രീകള്‍ക്കായി നടത്തുന്ന മൈലാഞ്ചി മത്സരം, ഘോഷയാത്ര, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍, മലബാര്‍ വിഭവങ്ങള്‍ ഒരുക്കുന്ന സ്റ്റാളുകള്‍, കാണികള്‍ക്ക്‌ ഇന്‍സ്റ്റന്റ്‌ സമ്മാനങ്ങളുമായി റോഡ്‌ ഷോ, തുടങ്ങിയവ മഹോത്സവത്തിന്റെ പ്രത്യേകതകളാണ്‌. കൂടാതെ മലബാറിന്റെ യശസുയര്‍ത്തിയ പ്രമുഖരെയും വിവിധ ചരിത്ര പാശ്ചാത്തലങ്ങളും ഉള്‍ക്കൊള്ളിച്ച കാരിക്കേച്ചര്‍ പ്രദര്‍ശനവും മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കുവൈറ്റിലെ മലയാളികള്‍ക്കായി മലബാറും ഗള്‍ഫ്‌ കുടിയേറ്റവും എന്ന വിഷയത്തില്‍ കെഡിഡിഎന്‍എ നടത്തുന്ന പ്രബന്ധ മത്സരത്തിന്റെ വിജയികളെയും അന്ന്‌ പ്രഖ്യാപിക്കും. പ്രശസ്‌ത സിനിമാ സംവിധായകന്‍ വി.എം. വിനു, നടന്‍ കൈലാഷ്‌, മിസ്‌ കേരള മത്സരത്തില്‍ മിസ്‌ വിവേഷ്യസ്‌, മിസ്‌ ബ്യൂട്ടിഫുള്‍ വോയിസ്‌ എന്നീ പട്ടങ്ങള്‍ കരസ്ഥമാക്കിയ ശിഖ സന്തോഷ്‌ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ജൂണിയര്‍ റാഫി എന്നറിയപ്പടുന്ന മുഹമ്മദ്‌ അസ്ലം, ജസ്‌റിന്‍ എന്നിവര്‍ നയിക്കുന്ന ഗാന വിരുന്നും പ്രേക്ഷകര്‍ക്ക്‌ വ്യത്യസ്‌തമായ ഒരു അനുഭവമാണ്‌ സമ്മാനിക്കുക.

വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കും.

പത്ര സമ്മേളനത്തില്‍ പ്രസിഡന്റ്‌ സുബൈര്‍ എം.എം., ജനറല്‍ സെക്രട്ടറി സുരേഷ്‌ മാത്തൂര്‍, ട്രഷറര്‍ സന്തോഷ്‌ പുനത്തില്‍, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി റഷീദ്‌ പയന്തോങ്ങ്‌ , ഉപദേശക സമിതി അംഗം കൃഷ്‌ണന്‍ കടലുണ്‌ടി, പ്രോഗ്രാം കണ്‍വീനര്‍ നാസര്‍ തിക്കോടി എന്നിവര്‍ പങ്കെടുത്തു.
കെഡിഎന്‍എ മലബാര്‍ മഹോത്സവം നവംബര്‍ നാലിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക