Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -ദാവീദും അബീഗയിലും (5) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 30 November, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -ദാവീദും അബീഗയിലും (5) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പത്രാധിപക്കുറിപ്പ്‌ : സാഹിത്യപ്രതിഭ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ നാലാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌. ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

ദാവീദും അബീഗയിലും (5)

തന്നജസഞ്ചയ രോമനിര്‍മ്മാര്‍ജ്ജനം
അന്നതി ഭംഗിയായ്‌ ഘോഷിച്ചവന്‍,

രോമനിര്‍മ്മാര്‍ജ്ജനമന്നൊരു മേളയായ്‌
കര്‍മ്മേലിലൊക്കെ കൊണ്ടാടിവന്നു.

നൃത്തവും സദ്യയും പഞ്ചവാദ്യങ്ങളും
അത്തരം മേളയ്‌ക്കു ചാര്‍ത്തി ഭംഗി,

`നല്ലവനായിടും നാബാലീവേളയില്‍
വല്ലായ്‌മയില്ലാതുദാരനായി,

എന്നോടു വര്‍ത്തിക്കും, നിശ്ചയ, മന്നവ-
നെന്നടെ നന്മയറിഞ്ഞതല്ലോ',

എന്നുള്ള ചിന്തയില്‍ ദാവീദനന്തരം
തന്നുടെയാവശ്യമുന്നയിച്ചു,

പൈദാഹശാന്തിക്കാ ഭോജ്യങ്ങളേകി തന്‍
വേദനയാറ്റണമെന്നു ചൊല്ലി.

കര്‍മ്മേലിലേയ്‌ക്കുടന്‍, പത്തു യുവാക്കളെ
ചെമ്മേ നിയോഗിച്ചീശ്ശായിപുത്രന്‍,

മര്‍ത്യന്റെ നാഥനായ്‌ രാജ്യം ഭരിച്ചിടും
മന്നനും വായും വയറുമില്ലേ?

സസ്യഭുക്കായിടും വ്യാഘ്രവും മുട്ടിയാല്‍
സസ്യവു, മാശിച്ചശിക്കയില്ലേ?

അന്നത്തെ സദ്യയ്‌ക്കൊരുങ്ങിയ ഭോജ്യത്തില്‍
നിന്നൊരു ഭാഗം തനിയ്‌ക്കു നല്‍കി ,

തന്നോടപ്പുംഗവന്‍ ദൈന്യത കാട്ടിടു-
മെന്നും ദാവീദു ധരിച്ചുപോയി.

(തുടരും)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌

Yohannan.elcy@gmail.com
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -ദാവീദും അബീഗയിലും (5) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -ദാവീദും അബീഗയിലും (5) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക