Image

വിയന്നയില്‍ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷിക്കുന്നു

ബോസ്‌ മണിയംപാറയില്‍ Published on 27 October, 2011
വിയന്നയില്‍ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷിക്കുന്നു
വിയന്ന: വിയന്നയില്‍ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷിക്കുന്നു. ഹിന്ദു മന്ദിര്‍ അസോസിയേഷന്‍ ആണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. 30ന്‌ രാവിലെ 11ന്‌ വിയന്നയിലെ ഷോപ്പിങ്‌ സെന്റര്‍ ആയ പതിനഞ്ചാം ജില്ലയിലെ ലൂഗ്നര്‍ സിറ്റിയില്‍ ആണ്‌ ആഘോഷങ്ങള്‍ നടക്കുന്നത്‌.

വ്യത്യസ്‌തങ്ങളായ കലാ - സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം ഗാനമേളയും ഉണ്ടായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. നോര്‍ത്ത്‌ ഇന്ത്യന്‍ ഭക്ഷണവും മധുര പലഹാരങ്ങളും ദീപാവലി ആഘോഷങ്ങളുടെ മറ്റൊരാകര്‍ഷണം ആയിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക