Image

മാഞ്ചസ്‌റ്ററില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും മതബോധന വാര്‍ഷികവും

സാബു ചുണ്ടക്കാട്ടില്‍ Published on 27 October, 2011
മാഞ്ചസ്‌റ്ററില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും മതബോധന വാര്‍ഷികവും
മാഞ്ചസ്‌റ്റര്‍: മാഞ്ചസ്‌റ്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുട തിരുനാളും ജപമാല സമാപനവും മതബോധന വാര്‍ഷികവും സംയുക്‌തമായി ഞായറാഴ്‌ച നടക്കും. വിഥിന്‍ഷോ സെന്റ്‌്‌ ആന്റണീസ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ പ്രത്യേകം തയാര്‍ ചെയ്‌ത അള്‍ത്താരയില്‍ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയോടെ തിരുകര്‍മങ്ങള്‍ക്ക്‌ തുടക്കമാവും.

പാടും പാതിരി എന്ന്‌ പ്രശസ്‌തനായ ഫാ. പോള്‍ പൂവത്തിങ്കല്‍ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന്‌ ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയും ജപമാല സമാപനവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.

തുടര്‍ന്ന്‌ സണ്‍ഡേ സ്‌കൂളിന്റെയും ഭക്‌തസംഘടനകളുടെയും വാര്‍ഷിക ആഘോഷ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാവിരു ന്നുകള്‍ വേദിയില്‍ അവതരിപ്പിക്കും. മികച്ച വിജയം കരസ്‌ഥമാക്കിയ വര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. പാടും പാതിരി അവതരിപ്പിക്കുന്ന ലൈവ്‌ ഓര്‍ക്ക സ്‌ട്ര മറ്റൊരു പ്രത്യേകതയാണ്‌.

തിരുനാള്‍ ദിനത്തില്‍ അടിമവയ്‌ക്കുന്നതിനും കഴുന്ന്‌ എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ഒക്‌ടോബര്‍ ഒന്നു മുതല്‍ 20 വരെ മാഞ്ചസ്‌റ്ററിലെ വിവിധ ഭവനങ്ങളിലായി നടന്നു വന്ന ജപമാല ആചരണം 21 മുതല്‍ 29 വരെ സെന്റ്‌്‌ എലിസബത്ത്‌ പള്ളിയില്‍ ആചരിച്ചിരുന്നു.

മരിയഭക്‌തിയുടെ പരസ്യപ്രഘോഷണമായ ജപമാല ആചരണത്തില്‍ നൂറുകണക്കിന്‌ വിശ്വാസികളാണ്‌ പങ്കുകൊള്ളുന്നത്‌. കരിമരുന്ന്‌ കലാപ്രകടനത്തോടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ സമാപിക്കും. തിരുനാള്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ നേടുവാന്‍ എല്ലാവരെയും ഷ്രൂഷ്‌ബറി രൂപതാ ചാപ്ലെയിന്‍ ഫാ. സജി മലയില്‍പുത്തന്‍പുര സ്വാഗതം ചെയ്‌തു.

പള്ളിയുടെ വിലാസം :St. Antoney's RC Primary School, Dunkery Road. Wythenshawe, Manchester, M22 9NT
മാഞ്ചസ്‌റ്ററില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളും മതബോധന വാര്‍ഷികവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക