Image

റാസല്‍ഖൈമയില്‍ 85 തടവുകാര്‍ക്ക്‌ മോചനം

Published on 27 October, 2011
റാസല്‍ഖൈമയില്‍ 85 തടവുകാര്‍ക്ക്‌ മോചനം
റാസല്‍ഖൈമ: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 85 തടവുകാരെ വിട്ടയക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ സഊദ്‌ ബിന്‍ സഖര്‍ ആല്‍ ഖാസിമി ഉത്തരവിട്ടു.

ഈദുല്‍ അദ്‌ഹ പ്രമാണിച്ചാണ്‌ ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചത്‌. ശിക്ഷാ കാലയളവില്‍ ജയില്‍ അച്ചടക്ക നടപടികള്‍ അംഗീകരിക്കുകയും മികച്ച സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്‌തവരെയാണ്‌ മോചിപ്പിക്കുക. ഇവരുടെ സാമ്പത്തിക ബാധ്യതകളും പിഴകളും ഷെയ്‌ഖ്‌ സഊദ്‌ ബിന്‍ സഖര്‍ ഏറ്റെടുക്കും.

നാട്ടിലെത്തി കുടുംബത്തോടൊപ്പം പെരുനാള്‍ ആഘോഷിക്കാന്‍ അവസരമൊരുക്കുകയെന്ന മാനുഷിക പരിഗണന വച്ചാണ്‌ ഇവരെ മോചിപ്പിക്കുന്നതെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി. തടവുകാര്‍ക്ക്‌ മാപ്പ്‌ നല്‍കാനുള്ള ഭരണാധികാരിയുടെ തീരുമാനത്തിന്‌ റാസല്‍ഖൈമ കോടതി വിഭാഗം മേധാവി അഹ്‌മദ്‌ മുഹമ്മദ്‌ അല്‍ ഖാദ്‌രി നന്ദി അറിയിച്ചു.
റാസല്‍ഖൈമയില്‍ 85 തടവുകാര്‍ക്ക്‌ മോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക