Image

സ്‌ത്രീ പീഡനങ്ങള്‍ക്ക്‌ കാരണം സിനിമയല്ല: പ്രിയങ്കാ ചോപ്ര

Published on 09 December, 2013
സ്‌ത്രീ പീഡനങ്ങള്‍ക്ക്‌ കാരണം സിനിമയല്ല: പ്രിയങ്കാ ചോപ്ര
രാജ്യത്ത്‌ നടക്കുന്ന സ്‌ത്രീ പീഡനങ്ങള്‍ക്ക്‌ കാരണം സിനിമയല്ലെന്ന്‌ ബോളിവുഡ്‌ നടി പ്രിയങ്കാ ചോപ്ര പ്രസ്‌താവിച്ചു. സിനിമ എന്നത്‌ ഒരു കലയാണെന്നും സ്‌ത്രീ പീഡനങ്ങള്‍ക്ക്‌ സിനിമയെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. സിനിമ എന്നത്‌ ഒരു വിനോധോപാധിയാണ്‌. അതിലെ ഗാനങ്ങള്‍ സ്‌ത്രീ പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു എങ്കില്‍ ആദ്യം അടച്ചുപൂട്ടേണ്ടത്‌ ചരിത്ര പ്രസിദ്ധമായ അജന്ത എല്ലോറ ഗുഹകളും നിരോധിക്കേണ്ടത്‌ വാത്സ്യായനന്റെ കാമസൂത്രയുമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ശില്‌പങ്ങള്‍ നിര്‍മിക്കുന്നത്‌ ഒരു കലയാണ്‌, കവിതാരചനയും ഒരു കലയാണ്‌. അതുപോലെ തന്നെ ഒരു കലയാണ്‌ സിനിമയും. അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു നാട്ടിലാണ്‌ നാം ജീവിക്കുന്നത്‌. സിനിമയ്‌ക്ക്‌ അനുമതി നല്‍കുന്നതിന്‌ മുന്‌പ്‌ സെന്‍സര്‍ ബോര്‍ഡ്‌ പരിശോധിക്കുന്ന ഒരു രീതി ഇവിടെയുണ്ട്‌. ഒരു സിനിമയ്‌ക്ക്‌ എ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാല്‍ പോലും കുട്ടികള്‍ ആ സിനിമ കാണാന്‍ പോകുന്നു. ഇത്‌ നിയമവാഴ്‌ചയിലെ പാളിച്ചയാണ്‌ പ്രിയങ്ക പറഞ്ഞു.

ലൈംഗികതയുടെ ചിത്രീകരണം കൊണ്ട്‌ പ്രസിദ്ധമായതാണ്‌ അജന്താ എല്ലോറ ഗുഹകള്‍. കാമസൂത്രയുടെ നാട്‌ എന്ന്‌ കൂടിയല്ലേ ഇന്ത്യ അറിയപ്പെടുന്നത്‌. അവയൊന്നും നിരോധിക്കാതെ സിനിമയെ മാത്രം കുറ്റം പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും അവര്‍ പറഞ്ഞു.
സ്‌ത്രീ പീഡനങ്ങള്‍ക്ക്‌ കാരണം സിനിമയല്ല: പ്രിയങ്കാ ചോപ്ര സ്‌ത്രീ പീഡനങ്ങള്‍ക്ക്‌ കാരണം സിനിമയല്ല: പ്രിയങ്കാ ചോപ്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക