Image

ഒരു ക്രിസ്‌മസ്‌ ചിന്ത (ജെസ്സി)

Published on 07 December, 2013
ഒരു ക്രിസ്‌മസ്‌ ചിന്ത (ജെസ്സി)
ഒരു ക്രിസ്‌മസ്‌ കാലം കൂടി വരവായി... 2013 ചരിത്രത്തിന്റെ താളുകളിലേക്ക്‌ മറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

കലചക്രം ഉരുണ്ടു തിരിയുമ്പോള്‍ 2013 പോലെ 21014-ഉം ചരിത്രത്തിലേക്ക്‌ മറയും....

മറ്റൊരു ക്രിസ്‌മസ്‌ കാലവും വര്‍ത്തമാന കാലത്തില്‍ നിന്നും ഭൂതകാലത്തിന്റെ ഏടുകളിലേക്ക്‌....ഓരോ ക്രിസ്‌മസും ഓരോ ഓര്‍മ്മകളായിത്തീരുമ്പോള്‍ ഭൂതകാലത്തിന്റെ ഏടുകളില്‍ നിന്നും പൊടിതട്ടി നമ്മള്‍ ഇറക്കും. പഴയ ക്രിസ്‌മസ്‌കാല ഓര്‍മ്മകളെ....

ആ ഓര്‍മ്മകളില്‍ എങ്ങോ, ഈറ്റ കമ്പുകള്‍ കൊണ്ട്‌ നിര്‍മ്മിച്ച ക്രിസ്‌മസ്‌ നക്ഷ്രവും അതിനുള്ളില്‍ പ്രകാശംപരത്തിയ മണ്ണെണ്ണ വിളക്കും, പുല്ലുകൊണ്ടു നിര്‍മ്മിച്ച പുല്‍ക്കൂടും, ചെറിയ ചെറിയ സമ്പാദ്യം കൊണ്ട്‌ വാങ്ങിയ ക്രിസ്‌മസ്‌ പടക്കവും പൂത്തിരിയും, പിന്നെ ഉറക്കംതൂങ്ങി പാതിരാ കുര്‍ബാനയ്‌ക്ക്‌ പള്ളിയിലേക്കുള്ള യാത്രയും, ഒക്കെ ഒളിമങ്ങാതെ കിടക്കുന്നില്ലേ?

അപ്പോള്‍ നാം പറയും `ഹൊ..അന്നൊക്കെ എന്തു രസമായിരുന്നു ക്രിസ്‌മസ്‌ ഒക്കെ. ഇന്നുള്ള കുട്ടികള്‍ക്കുണ്ടോ അതു വല്ലതും മനസിലാകുന്നു?'

അവര്‍ക്കു വീഡിയോ ഗെയിം.! പിന്നെ കംപ്യൂട്ടര്‍ ഒക്കെ എല്ലാം'....

ഭൂതകാലത്തെ സ്‌മരണകളെ തലോടി, ഭൂതകാലത്തില്‍ ജീവിക്കുന്നവരാകുകയാണോ നമ്മള്‍?

എന്തെ, ഇന്നിലേക്ക്‌ ക്രിസ്‌മസ്‌ അതിന്റെ എല്ലാ അര്‍ത്ഥത്തിലും കൊണ്ടുവരുവാന്‍ നമുക്ക്‌ സാധിക്കുന്നില്ല?

നമ്മുടെ അടുത്ത തലമുറയും സൂക്ഷിക്കട്ടെ, അവരുടെ ഓര്‍മ്മയുടെ താളുകള്‍ മറിക്കുമ്പോള്‍, ഓര്‍ക്കുവാന്‍ ഒരു നല്ല ക്രിസ്‌മസ്‌ കാലം....

നമ്മുടെ മനസും വീടും സമൂഹവും അര്‍ത്ഥവത്തായ ക്രിസ്‌മസ്‌ ആചരണംകൊണ്ട്‌ ധന്യമാകട്ടെ.

ക്രിസ്‌തു ഉള്ള ക്രിസ്‌മസ്‌...സമാധാനവും പങ്കുവെയ്‌ക്കലും കൊണ്ട്‌ ധന്യമായ ക്രിസ്‌മസ്‌.

യഥാര്‍ത്ഥ ക്രിസ്‌മസ്‌ സന്ദേശം -ഉള്ളത്‌ ഇല്ലാത്തവന്‌ പങ്കുവെയ്‌ക്കുന്ന സന്ദേശം, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഈ ക്രിസ്‌മസ്‌ കാലത്തു പകര്‍ന്നുകൊടുത്താല്‍, ക്രിസ്‌മസ്‌ സമ്മാനങ്ങള്‍ക്കും വിരുന്നുകള്‍ക്കും അപ്പുറം, ക്രിസ്‌മസ്‌ സമാധാനം നമ്മുടെ ഇളം തലമുറ അനുഭവിക്കുകയും അതവരുടെ ഓര്‍മ്മകളെ മധുരതരമാക്കുകയും ഭാവിയെ പ്രതീക്ഷാനിര്‍ഭരമാക്കുകയും ചെയ്യും.

ക്രിസ്‌മസ്‌ രാവില്‍ വിണ്ണില്‍ നിന്നും
മന്നവനായി പൊഴിയട്ടെ മന്ന
ജീവനേകും പ്രത്യാശ നല്‍കും
വിണ്ണിന്‍ സമാധാന മന്ന.

തലമുറ തലമുറ മറയുമ്പോള്‍
വിടരും പുതുതലമുറ നിങ്ങള്‍ക്കായി
നേടാം നല്‍കാമോരായിരം
നന്മകള്‍ മധുരം കിനിയും ഓര്‍മ്മകള്‍.

അന്നു മാലാഖമാര്‍ പാടി
സന്മനസുള്ളവര്‍ക്ക്‌ സമാധാനം
ഇന്നു നേരുന്നു നല്‍കുന്നു ഞങ്ങള്‍
ഒരായിരം നന്മകള്‍ പങ്കുവെയ്‌ക്കലിന്‍

സുന്ദരമാം ക്രിസ്‌മസ്‌ ആശംസകള്‍..
ഒരു ക്രിസ്‌മസ്‌ ചിന്ത (ജെസ്സി)ഒരു ക്രിസ്‌മസ്‌ ചിന്ത (ജെസ്സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക