Image

റിങ്‌മാസ്റ്റര്‍: ഹണി റോസ്‌ പ്രധാന വേഷത്തില്‍

Published on 11 December, 2013
റിങ്‌മാസ്റ്റര്‍: ഹണി റോസ്‌ പ്രധാന വേഷത്തില്‍
റാഫി സംവിധാനം ചെയ്യുന്ന റിങ്‌ മാസ്റ്ററില്‍ ഒരു പ്രധാന വേഷത്തിലാണ്‌ ഹണിയെത്തുന്നത്‌. ദിലീപാണ്‌ ചിത്രത്തില്‍ നായകനാകുന്നത്‌. സര്‍ക്കസ്‌ കൂടാരത്തിലെ നായ പരിശീലകന്റെ വേഷത്തിലാണ്‌ ദിലീപ്‌ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.റിങ്‌ മാസ്റ്ററിലെ വേഷം ഏറെ അഭിനയപ്രാധാന്യമുള്ളതാണെന്നും ഇത്തരമൊരു വേഷം ലഭിച്ചതില്‍ സന്തോഷവതിയാണെന്നും നടി പറഞ്ഞു.

ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ എന്ന ചിത്രത്തിലൂടെ വലിയ മേക്കോവര്‍ നടത്തിയ താരമാണ്‌ ഹണി റോസ്‌. ഒരിടക്ക്‌ ഗ്ലാമര്‍ റോളുകളിലേയ്‌ക്ക്‌ മാറിപ്പോവുകയും അങ്ങനെ വിസ്‌മൃതിയിലാക്കുകയും ചെയ്യുമായിരുന്ന ഹണിയെ അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുകൊണ്ടുവരുകയായിരുന്നു ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ ആയിരുന്നു.

അരുണ്‍ കുമാര്‍ അരവി ന്ദിന്റെ വണ്‍ ബൈ ടുവാണ്‌ ഹണിയുടേതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന്‌. ഇതിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ്‌ ഹണി എത്തുന്നത്‌. മുരളി ഗോപിയുടെ ജോഡിയാ യിട്ടാണ്‌ ഹണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌.
റിങ്‌മാസ്റ്റര്‍: ഹണി റോസ്‌ പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക