Image

മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ അയര്‍ലന്‍ഡില്‍ സ്വീകരണം നല്‍കി

മജു പേയ്‌ക്കല്‍ Published on 28 October, 2011
മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ അയര്‍ലന്‍ഡില്‍ സ്വീകരണം നല്‍കി
ഡബ്ലിന്‍: യൂറോപ്യന്‍ പര്യടനത്തിനിടെ അയര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്ന ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ വിശ്വാസിസമൂഹം ഊഷ്‌മള സ്വീകരണം നല്‍കി.

ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ഫാ മാത്യു അറയ്‌ക്കപറമ്പില്‍, ഫാ തങ്കച്ചന്‍ പോള്‍ ഞാളിയത്ത്‌, ഫാ സോണി പാലാത്ര എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും ചങ്ങനാശേരി അതിരൂപതാംഗങ്ങളുമായി കൂടിക്കാഴ്‌ചയും നടത്തി.

ബീമോങ്‌ ദേവാലയത്തിലെ തിരുനാളിലും മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ മാര്‍ട്ടിന്‍ സഹകാര്‍മികത്വം വഹിച്ചു.

തുള്ളമോര്‍ ദേവാലയത്തിലും മാര്‍ പെരുന്തോട്ടത്തിനു സ്വീകരണം നല്‍കി. ഫാ മാത്യു അറയ്‌ക്കപറമ്പില്‍ നേതൃത്വം നല്‍കി.

നോക്ക്‌ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിലും മാര്‍ പെരുന്തോട്ടം ദിവ്യബലി അര്‍പ്പിച്ചു. ഫാ ജോസഫ്‌ കറുകയില്‍ സഹകാര്‍മികനായി.

കോര്‍ക്ക്‌ വീല്‍ട്ടണ്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ വിശ്വാസി സമൂഹം സ്വീകരണം നല്‍കി. ചാപ്ലെയിന്‍ ഫാ പോള്‍ പയ്യമ്പള്ളി നേതൃത്വം നല്‍കി. തുടര്‍ന്ന്‌ മാര്‍ പെരുന്തോട്ടം ദിവ്യബലി അര്‍പ്പിച്ചു. പിതാമഹന്‍മാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസപാരമ്പര്യം തലമുറകള്‍ക്ക്‌ പകര്‍ന്നു നല്‍കുവാന്‍ ഏവര്‍ക്കും കടമയുണ്ടെന്ന്‌ പ്രസംഗമധ്യേ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഷിബു ചീരംവേലില്‍, റെജി കുര്യന്‍, സുരേഷ്‌ സെബാസ്‌റ്റിയന്‍, ജോസഫ്‌ കളപ്പുരയ്‌ക്കല്‍, ജോണ്‍സണ്‍ ചക്കാലയ്‌ക്കല്‍, ജോയി ലൂക്കന്‍ തുടങ്ങിയവരും സ്വീകരണത്തിന്‌ നേതൃത്വം നല്‍കി.
മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ അയര്‍ലന്‍ഡില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക