Image

മെല്‍ബണ്‍ വോളിബോള്‍ കപ്പ്‌ 2011: ബെറിക്‌ സ്‌പൈക്കേഴ്‌സ്‌ ജേതാക്കള്‍

Published on 31 October, 2011
മെല്‍ബണ്‍ വോളിബോള്‍ കപ്പ്‌ 2011: ബെറിക്‌ സ്‌പൈക്കേഴ്‌സ്‌ ജേതാക്കള്‍
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 15ന്‌ കെസ്‌ബറോ ചെല്‍ട്ടന്‍ഹം റോഡിലുള്ള സ്‌പ്രിങ്ങേഴ്‌സ്‌ ലെഷര്‍ സെന്ററില്‍ ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ രാത്രി എട്ടു വരെ മെല്‍ബണ്‍ വോളിബോള്‍ കപ്പ്‌ 2011 എന്ന പേരില്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചു.

ഒന്നാം റൗണ്ട്‌ മല്‍സരത്തിനൊടുവില്‍ ബെറിക്‌ സ്‌പൈക്കേഴ്‌സ്‌, ഫ്രാങ്ക്‌സ്‌റ്റണ്‍ സ്‌ട്രൈക്കേഴ്‌സ്‌, ജോണി വാക്കേഴ്‌സ്‌ (മെല്‍ബണ്‍), റെയിജേഴ്‌സ്‌ (സെന്റ്‌ ആല്‍ബന്‍സ്‌) എന്നീ ടീമുകള്‍ സെമി ഫൈനലില്‍ കടന്നു. മെല്‍ബണിലെ എല്ലാ ഏരിയകളില്‍ നിന്നും പ്രതിനിധികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

ഫൈനലില്‍ റെജി മോനിപ്പള്ളി നേതൃത്വം നല്‍കിയ ബെറിക്‌ സ്‌പൈക്കേഴ്‌സ്‌, റെയിന്‍ജേഴ്‌സിനെ പരാജയപ്പെടുത്തി എവര്‍ റോളിങ്‌ ട്രോഫി കരസ്‌ഥമാക്കി. ജോണ്‍ വര്‍ഗീസ്‌ ആയിരുന്നു റെയിന്‍ജേഴ്‌സിനെ നയിച്ചത്‌.

ടൂര്‍ണമെന്റ്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌ അലി മുഹമ്മദ്‌ (പ്ലാനെറ്റ്‌ ഇന്‍ഷുറന്‍സ്‌ ആന്‍ഡ്‌ ഫിനാന്‍ഷ്യല്‍ പ്ലാനിങ്‌) ആയിരുന്നു. ഫെഡറേഷന്‍ പ്രസിഡന്റ്‌ ഡോ. ഷാജി വര്‍ഗീസ്‌, അലി മുഹമ്മദ്‌ എന്നിവര്‍ ചേര്‍ന്ന്‌ വിജയികള്‍ക്ക്‌ എവര്‍ റോളിങ്‌ ട്രോഫിയും വ്യക്‌തിഗത ട്രോഫിയും കാഷ്‌ അവാര്‍ഡും റണ്ണര്‍ അപ്പിന്‌ വ്യക്‌തിഗത ട്രോഫിയും കാഷ്‌ അവാര്‍ഡും സമ്മാനിച്ചു.
മെല്‍ബണ്‍ വോളിബോള്‍ കപ്പ്‌ 2011: ബെറിക്‌ സ്‌പൈക്കേഴ്‌സ്‌ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക