Image

ഉറക്കിമില്ലായ്‌മ ഹൃദ്രോഗത്തിനും കാരണമാകുമെന്ന്‌ കണ്ടെത്തല്‍

Published on 03 January, 2014
ഉറക്കിമില്ലായ്‌മ ഹൃദ്രോഗത്തിനും കാരണമാകുമെന്ന്‌ കണ്ടെത്തല്‍
സ്‌റ്റോക്കോം: ഉറക്കിമില്ലായ്‌മ ഹൃദ്രോഗം ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ പുതിയ കണ്ടെത്തല്‍. ഉറക്കമില്ലായ്‌മ ബുദ്ധിശക്തിയെ നശിപ്പിക്കുമെന്നും ഹൃദ്രോഗം, മറവിരോഗം, പാര്‍ക്കിന്‍സണ്‍സ്‌ രോഗം, മ!ള്‍ട്ടിപ്പിള്‍ സ്ലെറോസിസ്‌, ശരീര വേദന എന്നിവയ്‌ക്കും കാരണാകുമെന്നും കണ്ടെത്തലില്‍ പറയുന്നു.

സ്വീഡനിലെ പ്രശസ്‌തമായ ഉപ്‌സല സര്‍വകലാശാലയാണ്‌ പഠനം നടത്തിയത്‌. ഒരു ദിവസം നന്നായി ഉറങ്ങാന്‍ കഴഞ്ഞില്ലെങ്കില്‍ രക്തത്തില്‍ എന്‍.എസ്‌.ഇ എന്ന എന്‍സൈമിന്രെയും എസ്‌ 100 ബി എന്ന കാല്‍സിയം അധിഷ്‌ഠിത പ്രോട്ടീനിന്റെയും അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഇവ തലച്ചോറില്‍നിന്നാണ്‌ രക്തത്തിലെത്തുന്നത്‌. തലയ്‌ക്ക്‌ മുറിവേല്‍ക്കുന്‌പോഴും അത്‌ തലച്ചോറിനെ ബാധിക്കുന്‌പോഴും രക്തത്തില്‍ കൂടുതലായി കാണുന്ന ഈ പ്രോട്ടീനുകള്‍ ഉറക്കമില്ലാത്ത രാത്രിക്കുശേഷം അതേ രീതിയില്‍ കാണപ്പെടുന്നത്‌ ശുഭകരമല്ലെന്നാണ്‌ ശാസ്‌ത്രജ്‌!ഞര്‍ കണ്ടെത്തിയത്‌.

സുഖമായുറങ്ങാന്‍ കഴിഞ്ഞ 15 പേരെയും ഉറക്കം കുറവുള്ള അതേസമയം ആരോഗ്യമുള്ള 15 പേരെയും പഠനവിധേയരാക്കിയാണ്‌ ശാസ്‌ത്രജ്‌!ഞര്‍ ഈ നിഗമനത്തിലെത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക