വിയന്ന: വിവിധ ദേശക്കാരായ ഇന്ത്യന്‍ സമൂഹം വിയന്നയില്‍ ഒത്തുചേര്‍ന്ന് ദീപാവലി
ആഘോഷിച്ചു. ആഘോഷങ്ങള്‍ക്ക് ഹിന്ദുമന്ദിര്‍ അസോസിയേഷന് നേതൃത്വം നല്കി. ലൂഗ്നര്
സിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ദിന്‍കര്‍ ഖുള്ളര്‍
മുഖ്യാതിഥിയായി പങ്കെടുത്തു. ഹിന്ദുമന്ദിര്‍ അസോസിയേഷന് പ്രസിഡന്റ് അനിതാ സാഹ്നി
സ്വാഗതം ആശംസിച്ചു.
ബോളിവുഡ് ഡാന്‍സുകള്‍, സംഗീത കച്ചേരികള്‍, പഞ്ചാബി
ഭംഗ്ര ഡാന്‍സുകള്‍ ഇന്ത്യന്‍ പ്രാദേശിക നൃത്തങ്ങള്‍, മാജിക്ഷോകള്‍ എന്നിവ
അവതരിപ്പിച്ചു. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍, സ്വദേശിയരുടെ സാന്നിധ്യം എന്നിവ കൊണ്ടും
ഒക്ടോബര്‍ 30ന് നടന്ന ദീപാവലി ഘോഷം ശ്രദ്ധേയമായി.