Image

`പ്രണയം' (കവിത: ബിന്ദു ടിജി)

Published on 09 January, 2014
`പ്രണയം' (കവിത: ബിന്ദു ടിജി)
മിഴികളില്‍ മോഹരശ്‌മിയായുദിക്കുന്നു
ചുണ്ടിലൊരു ചെറുചിരിയായ്‌ വിടരുന്നു
വദനത്തില്‍ രാഗവര്‍ണ്ണം പടര്‍ത്തുന്നു
ഹൃദയത്തില്‍ രാഗസുധയായൊഴുകുന്നു
ആത്മരാഗങ്ങളില്‍ ശ്രുതിയായലിയുന്ന
നേര്‍ത്ത വേണു ഗാനമായതൊഴുകുന്നു

മനസ്സില്‍ നിറച്ചാര്‍ത്തും മഴത്തുള്ളിക്കനവുമേകീ
മഴവില്ലിന്‍ ചാരുസ്‌മിതം പോല്‍ മറയുന്നു

അധരത്തില്‍ വാക്കുകള്‍ തിരപോല്‍ നുരയുന്നു
മോഹനൊമ്പരം താനേ കവിതയായ്‌ തുളുമ്പുന്നു

ഒടുവിലൊരുതുള്ളി മിഴിനീരിലലിഞ്ഞണയുന്ന
കനലുപോലെന്‍ പ്രണയവും കിനാക്കളും

എങ്കിലും

ഒരു നീരവ സ്‌പര്‍ശമായ്‌ സാന്ത്വനസ്‌മൃതിയായ്‌
സ്‌നേഹത്തെന്നലായ്‌ തഴുകുന്നു എന്നെ നീയിന്നും.
`പ്രണയം' (കവിത: ബിന്ദു ടിജി)`പ്രണയം' (കവിത: ബിന്ദു ടിജി)
Join WhatsApp News
വിദ്യാധരൻ 2014-01-09 18:51:24
മനോഹരമായ കവിത വായിച്ചപ്പോൾ പ്രണയ കവിതകൾ കൊണ്ട് മലയാളിയുടെ മനസ്സിൽ ഓളം സൃഷ്ടിച്ച ചങ്ങമ്പുഴയെ ഓർത്തുപോയി. അഭിനന്ദനം 

"പറവതെന്തിനു പലതും തോഴിയി -
         ക്കപട ലോകത്തിലുണ്ടോ 
പരമ പാവന പ്രണയ മന്ദാര -
          ലതികയ്ക്കുത്തമ സ്ഥാനം?

അതു വളരുവാൻ, മലരണിയുവാ-
          നനുവദിക്കുകയില്ലീ-
ച്ചതിയും, മീർഷ്യയും, ദുരയും, മാമൂലും 
          പുലർത്തിടുന്നതാം ലോകം 

പ്രണയം! ആത്മാവിൻ പ്രണവം! ശാശ്വത-
           നിരഘനിർവ്വാണകേന്ദ്രം
ഗുണികളില്ല തിൻ മഹിമ കാണുവാൻ-
           നുലകിലിപ്പൊഴെൻ തോഴി! ......(ചങ്ങമ്പുഴ)



 
Wilson Nechikat 2014-01-10 12:27:24
Kalakki , Manoharamayirikunnu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക