image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

വഴിവിട്ട ബന്ധങ്ങള്‍ തരൂരും, സുനന്ദയും കുടുംബങ്ങള്‍ക്ക് നല്‍കുന്ന പാഠം-- അനില്‍ പെണ്ണുക്കര

AMERICA 20-Jan-2014 അനില്‍ പെണ്ണുക്കര
AMERICA 20-Jan-2014
അനില്‍ പെണ്ണുക്കര
Share
image
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. ഇമ്പത്തിന് അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കുടുംബം തകരുന്നു. കുടുംബം തകരുമ്പോള്‍ നാടുതകരുന്നു എന്നു പറയുന്നതിനേക്കാള്‍ ഒരു തലമുറയും, വരുന്ന തലമുറയും, ഒരു സംസ്‌കാരവും തകരുന്നു എന്നു പറയുവാനാണ് എനിക്കിഷ്ടം.

ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍… വളരെ സന്തോഷമായ വാക്കുകള്‍. ഈ ബന്ധങ്ങളില്‍ വഴിവിട്ട വാക്ക്, പ്രവൃത്തി, ചിന്ത ഇവയെല്ലാം കുടുംബത്തെ എന്നന്നേക്കുമായ ഇല്ലാതാക്കുന്നു. സുനന്ദ പുഷ്‌കര്‍ എന്ന ശശി തരൂരിന്റെ മൂന്നാമത്തെ ഭാര്യ ഓര്‍മ്മപ്പെടുത്തുന്നത് അതാണ്.

ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന് ചില മതങ്ങള്‍ അനുശാസിക്കുന്നുണ്ട്. അതിനായി ചില നിയമങ്ങളും വാദിക്കുന്നു. ഈ മതങ്ങളിലൊക്കെ വിശ്വസിക്കുന്ന ഒരു പെണ്‍കുട്ടിയും പ്രത്യക്ഷത്തിലും പരോഷത്തിലും ഈ നിയമം അംഗീകരിക്കും എന്നു തോന്നുന്നില്ല. തന്റെ ജീവിതപങ്കാളി മറ്റൊരാളുടേതുകൂടി ആവുക. ഒരു സ്ത്രീയും അംഗീകരിക്കില്ല. അത് പരസ്യമായാലും രഹസ്യമായാലും. ഇവിടെ തരൂരിന്റെയും, സുനന്ദയുടേയും ജീവിതത്തില്‍ സംഭവിച്ചതെന്താണ്?

സഞ്ജയ് റെയ്‌ന എന്ന ഒരു കാശ്മീരി പണ്ഡിറ്റായിരുന്നു സുനന്ദയുടെ ആദ്യ ഭര്‍ത്താവ് ഒരു പക്ഷേ വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന വിവാഹമാകാം അത്. സജ്ഞയ് റെയ്‌നയുടെ സുഹൃത്തായ മലയാളിയായ സുജിത് മേനോനുമായി സുനന്ദയ്ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങള്‍ കുടുംബത്തില്‍ ആദ്യ വിള്ളലുണ്ടാക്കി. അങ്ങനെ ആദ്യ ബന്ധം വിവാഹമോചനത്തിലെത്തി. സുനന്ദ സുജിത് മേനോനെ വിവാഹം കഴിച്ചു. ഗുരുതരമായ സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്ന സമയത്തായിരുന്നു സുജിത്-സുനന്ദയെ വിവാഹാം കഴിക്കുന്നത്. തന്റെ ചില ബിസിനസുകള്‍ പരാജയപ്പെട്ട സമയത്ത് സുജിത്ത് ഡല്‍ഹിയില്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നു. സുജിത്തുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ടായി. ചില അസുഖങ്ങളാല്‍ സംസാരശേഷി നഷ്ടമായ മകനെ സുനന്ദ തന്റെ രക്ഷിതാക്കളെ ഏല്‍പ്പിച്ച് സുജിത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കുവാനായി ദുബായിലേക്ക് പോയി. അവിടെ സണ്ണിവര്‍ക്കി എന്ന വ്യവസായി നടത്തിയ ഒരു ഹൈജീനിക് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ തന്റെ കനേഡിയന്‍ ഭാര്യയുമായി എത്തിയ ശശി തരൂരിന്റെ കണ്ണുകള്‍ സുനന്ദയില്‍ വീണതോടെ സുനന്ദയുടെ ജീവിതം വഴിമാറി.

ഇനി ശശി തരൂരിലേക്ക് വരാം. ലോകത്ത് പ്രൊഫഷണലും സൗന്ദര്യവുമുള്ള ഏതു സ്ത്രീയും ഇഷ്ടപ്പെടും ശശി തരൂരിനെ. അദ്ദേഹത്തിന്‌റെ വാക്ചാതുരി സൗന്ദര്യം ഇവയെല്ലാം പ്രണയത്തിന്റെ ഘടകങ്ങള്‍ തന്നെ കൊല്‍ക്കത്തസ്വദേശിനി തിലോത്തമ മുഖര്‍ജിയാണ് ആദ്യഭാര്യ. തന്റെ യു.എന്‍.വാസകാലത്ത് സഹപ്രവര്‍ത്തകയായിരുന്ന കനേഡിയക്കാരി ക്രിസ്റ്റയുമായുള്ള ബന്ധത്തില്‍ മനംനൊന്ത് തിലോത്തമ ബന്ധം അവസാനിപ്പിച്ചു. പിന്നീട് തരൂര്‍ ക്രിസ്റ്റയുമൊത്ത് ജീവിച്ചു. സുനന്ദയെ കണ്ടപ്പോള്‍ ക്രിസ്റ്റയെ ഒഴിവാക്കി. അവസാനം പാകിസ്ഥാനിലെ ഒരു മാധ്യമപ്രവര്‍ത്തകയുമായി ബന്ധം ഉണ്ടെന്ന് ലോകത്തോട് പറഞ്ഞ് സുനന്ദയും പോയി. വലിയ വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കി.

ഞാന്‍ ഇത്രയും എഴുതിയത് കുടുംബ ബന്ധങ്ങള്‍ എത്ര പവിത്രമാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ്. നമ്മള്‍ മലയാളികള്‍ പലപ്പോഴും പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്ന്. അതു തന്നെ സംഭവിച്ചു! സംഭവിക്കുന്നു! ഭാര്യയ്ക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടും സ്‌നേഹമുണ്ടാകണം. കടപ്പാണ്ടുകണം. കുട്ടികളോട് സ്‌നേഹമുണ്ടാകണം. ഇതൊക്കെ ജീവിതത്തില്‍ പുലര്‍ത്താവുന്ന നിസ്സാര കാര്യങ്ങളാണ്.

ഇനി ശശി തരൂരിന് നേരിടേണ്ടി വരുന്ന നൂലാമാലകള്‍ എന്തെല്ലാമായിരിക്കും? തന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും? തന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കും? ഒരു പക്ഷെ നാളെ ഇന്ത്യന്‍ പ്രസിഡന്റ് വരെ ആകാമായിരുന്ന ഒരാളായിരുന്നു തരൂര്‍ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ഒരു ദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ചോദ്യചിഹ്നമായി.

image
image
സമീപകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായി. ഗണേഷ്‌കുമാര്‍, യാമിനി പ്രശ്‌നം. ഒടുവില്‍ ഗണേഷ്‌കുമാറിന്റെ സമ്പത്ത് വരെ നഷ്ടമായി. കുടുംബജീവിതം തകര്‍ന്നു. രാഷ്ട്രീയ ജീവിതവും തുലാസില്‍. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത് എന്താണ് കുടുംബത്തിന്റെ സന്തോഷം, അച്ഛന്‍, അമ്മ, ഭാര്യ, കുഞ്ഞുങ്ങള്‍ എന്നിവരോടൊപ്പമുള്ള സത്യസന്ധമായ ജീവിതത്തിന്റെ സുഖം ഒന്നു വേറെ തന്നെ എന്നല്ലേ?

സാമൂഹ്യപാഠം:
ഭാര്യയെയും മക്കളേയും അമേരിക്കയില്‍ വിട്ട് നാട്ടിലെത്തി മലയാള നടിയൊടൊപ്പം കുമരകം കായലില്‍ ഹൗസ്‌ബോട്ടില്‍ ഓടി നടന്ന ഒരു സുഹൃത്തിനെ പിന്നീട് നാട്ടില്‍ നിന്നും ഒരാള്‍ അമേരിക്കയിലേക്ക് വിളിച്ചു. ഹലോ… അച്ചായാ… എന്നാപരിപാടി? അപ്പോള്‍ അച്ചായന്‍.
“മോനേ... പിന്നെ വിളി…എന്റെ സുഷമ്മ സുഖമില്ലാതെ കിടക്കുവാ.. അല്പം ചുക്കു കാപ്പി ഇട്ടു കൊടുക്കട്ടെ…
ന്റെ…പുന്നാരയ്ക്ക്…”




image
Facebook Comments
Share
Comments.
image
benny new jersey
2014-01-21 20:04:43
Anil, you did it very well. Hope our people understand that ethics in life and in human relationships are the most valued. Sasi Tharoor is an hero to most our youngsters in India. But, you have the courage to tell that he is not. A good politicitan is a good family person too.

image
Benny
2014-01-21 07:40:07
നല്ല ലേഖനം ..പക്ഷെ ആര് കാണുന്നു... മലയാളി തന്റെ സംസ്കാരം എല്ലാം മറന്നു പടിഞ്ഞാറൻ സംസ്കാരം അതെ പടി പകര്ത്തി സ്വയം മറന്നു ജീവിക്കുകയാണ്...കുടുംബ ബന്ധങ്ങളിൽ നീല ചിത്രങ്ങളുടെ സ്വാദീനം , ദൈവ വിജരം ഇല്ലയ്മാ എല്ലാം ഒരു പരിധി വരെ ഇതിനു കാരണങ്ങള ആണ്...
image
anil pennukkara
2014-01-21 05:30:55
THANKS SIR
ANIL
image
വിദ്യാധരൻ
2014-01-20 19:14:10
മദ്യവും മതിരാക്ഷീം
പെരുമയും പ്രശസ്തിയും 
മാടി മാടി വിളിക്കുമ്പോൾ 
മറക്കൊല്ലേ മലയാളി 
കുടുംബമെന്ന അടിസ്ഥാനം 
അടിതെറ്റിപോയാൽ പിന്നെ 
ആനപോലും ചരിഞ്ഞീടും 
എഴുനേറ്റു നില്ക്കാൻ പിന്നെ 
കഴിഞ്ഞില്ലെന്നും വരാം 
ആസക്തി നല്ലതല്ല 
ഒന്നിനോടും അതിയായി 
ആസന്നനിലയിൽ നീ 
എത്തിടും അതിവേഗം 
കൂട്ടുകാർ പിരിഞ്ഞുപോം 
നാട്ടുകാർ വിടചോല്ലും 
കെഴുവാൻ അവസാനം 
വീട്ടുകാർ മാത്രം കാണും 

നല്ല ലേഖനത്തിനു നന്ദി .


Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഹൗസ് പാസാക്കിയ ഇമ്പീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
മഞ്ഞിനിക്കര പെരുന്നാള്‍ 2021 ഫെബ്രുവരി 7 മുതല്‍ 13 വരെ
കുഞ്ഞമ്മ തങ്കച്ചന്‍ അത്തിക്കാത്തറയില്‍ (88) നിര്യാതയായി
മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി
സരിതാ നായർ; മോദിയെ വിമർശിക്കാമോ? ചരിത്രത്തിൽ ട്രംപിന്റെ സ്ഥാനം (അമേരിക്കൻ തരികിട-104, ജനുവരി 26)
ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി
കെ.എസ്. ചിത്രക്ക് പത്മഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു
100 ദിവസംകൊണ്ട് 100 മില്യൺ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനാകില്ല; യു കെ വകഭേദം കൂടുതൽ നാശമുണ്ടാക്കും: ഫൗച്ചി
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)
ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ ഫിലിപ്പ് മത്തായി (75) നിര്യാതനായി
ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി
ഇംപീച്ച്‌മെന്റ് ഭാഗം രണ്ട്, അദ്ധ്യായം രണ്ട് (ഏബ്രഹാം തോമസ്)
ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്
ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ കത്തിക്കരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങൾ
മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്--യു എന്‍ റിപ്പോര്‍ട്ട്
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കാര്‍ട്ടൂണ്‍ (ജോസ് ഇലക്കാട്ട്)
നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut