Image

സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ ഷിക്കാഗോ റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം

ജോയിച്ചന്‍ പുതുക്കുളം Published on 03 November, 2011
സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ ഷിക്കാഗോ റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലിലെ ജീവകാരുണ്യ സംഘടനയായ വിന്‍സെന്റ്‌ ഡിപോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം ക്രിസ്‌മസ്‌ ദിനമായ ഡിസംബര്‍ 24-ന്‌ രാത്രി 10 മണിക്ക്‌ നറുക്കെടുപ്പ്‌ നടത്തുന്ന റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം ന്യൂയോര്‍ക്ക്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ ഏജന്റായ സണ്ണി ഊരൂരിക്കലിന്‌ നല്‍കിക്കൊണ്ട്‌ കത്തീഡ്രല്‍ അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി നിര്‍വഹിച്ചു. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി സഹോദരങ്ങളിലേക്ക്‌ വളരുവാനും അവരുടെ ആവശ്യങ്ങളില്‍ സഹായങ്ങള്‍ എത്തിച്ചുകൊണ്ട്‌ നന്മയില്‍ നമുക്ക്‌ വളരുവാന്‍ കഴിയുന്നതിനൊപ്പം മറ്റുള്ളവരുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തുവാന്‍ നമുക്ക്‌ കഴിയുകയും അങ്ങനെ നാം ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയിലും യശ്ശസിലും വളരുന്നതിനും ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും നമ്മേ സഹായിക്കുന്നു എന്ന്‌ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു.

സൊസൈറ്റിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്‌ത റിപ്പോര്‍ട്ട്‌ സെക്രട്ടറി രാജന്‍ കല്ലുങ്കല്‍ അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ വടക്കേവീട്‌ നന്ദി പ്രകാശിപ്പിച്ചു.പ്രസിഡന്റ്‌ കുഞ്ഞമ്മ കടമപ്പുഴ, വൈസ്‌ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ വടക്കേവീട്‌, സെക്രട്ടറി രാജന്‍ കല്ലുങ്കല്‍, ജോ. സെക്രട്ടറി ഏലിയാമ്മ മാണി എന്നിവരുടെ സാന്നിധ്യവും ഉദ്‌ഘാടന ചടങ്ങിന്‌ മാറ്റുകൂട്ടി.

ഷിക്കാഗോ കത്തീഡ്രല്‍ ഇടവകയില്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഏകദേശം ഒന്നേകാല്‍ കോടിയോളം രൂപ സമാഹരിക്കുകയും സിംഹഭാഗവും കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ചികിത്സാസഹായം എന്നീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കിവരുന്നു.

കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്റെ നിര്‍ലോഭമായ സഹകരണവും മാര്‍ഗ്ഗനിര്‍ദേശവും ഏവരേയും ഉള്‍ക്കൊള്ളുന്ന വലിയ മനസ്സും, ഇടവകയുടെ മുഴുവന്‍ സഹായസഹകരണവും സംഘടനയുടെ വളര്‍ച്ചയ്‌ക്ക്‌ ആക്കംകൂട്ടുവാനും കൂടുതല്‍ വൈവിധ്യവും വിശാലവുമായി പ്രവര്‍ത്തിക്കുവാന്‍ സംഘടനയ്‌ക്ക്‌ സാധിക്കുന്നു.

റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പനയില്‍ ഏവരും പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ഫണ്ട്‌ സമാഹരണത്തെ വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

സംഘടനാംഗങ്ങളായ വിന്‍സണ്‍ വടക്കുംചേരി, സെബാസ്റ്റ്യന്‍ നമ്പ്യാപറമ്പില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിച്ചന്‍ പുതുക്കുളം, ചാണ്ടിച്ചന്‍ ഒളശ്ശ, ത്രേസ്യാമ്മ മീരൂര്‍, ജോയി വെട്ടത്തില്‍, അച്ചാമ്മ മരുവിത്തുറ എന്നിവര്‍ ഭാരവാഹികള്‍ക്കൊപ്പംതന്നെ മുന്‍നിരയില്‍ നിന്ന്‌ ഫണ്ട്‌ സമാഹരണത്തിനായി ഊര്‍ജ്ജസ്വലമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കുന്നു. ആന്‍ണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ കുഞ്ഞമ്മ കടമപ്പുഴ (773 426 2161), വൈസ്‌ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ വടക്കേവീട്‌ (847 219 4897), സെക്രട്ടറി രാജന്‍ കല്ലുങ്കല്‍ (847 910 6933), ട്രഷറര്‍ സജി മണ്ണഞ്ചേരില്‍ (847 942 6890). ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ ഷിക്കാഗോ റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക