Image

എന്നെ വിവാഹം കഴിക്കുന്നത്‌ ത്യാഗം: ഫഹദ്‌ ഫാസില്‍

Published on 20 January, 2014
എന്നെ വിവാഹം കഴിക്കുന്നത്‌ ത്യാഗം: ഫഹദ്‌ ഫാസില്‍
തന്നെ വിവാഹം കഴിക്കുന്നത്‌ കഴിക്കുന്നത്‌ ത്യാഗവും ചുതാട്ടവുമാണെന്ന്‌ ഫഹദ്‌ ഫാസില്‍ ഫേസ്‌ ബുക്കില്‍ പോസ്റ്റിട്ടു. നസ്രിയയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചിട്ട്‌ പോസ്റ്റിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

എന്നെപ്പോലൊരാളെ വിവാഹം ചെയ്യുക എന്നത്‌ ഏതൊരു പെണ്‍കുട്ടിയെയും സംബന്ധിച്ചടത്തോളം ത്യാഗവും ചൂതാട്ടവുമാണ്‌. എന്റെ കുടുംബം നസ്രിയയെ ഇഷ്ടപ്പെട്ടു, അതിനാല്‍ തന്നെ അവളുമായി ചാറ്റ്‌ ചെയ്‌ത്‌ ഞാന്‍ പ്രണയത്തിലായി.

ഇനി വലിയൊരു ചുവട്‌ ഞാന്‍ മുന്നോട്ട്‌ വയ്‌ക്കുകയാണ്‌. നസ്രിയയുമായി ആചാരപ്രകാരമുള്ള വിവാഹത്തിന്‌ സമ്മതം മൂളിക്കഴിഞ്ഞു. ഞാന്‍ പറയട്ടെ,? നസ്രിയ എന്നെ അടിമുടി മാറ്റിക്കളഞ്ഞു. മാന്ത്രികതയുള്ള പെണ്ണാണ്‌ നസ്രിയ. എനിക്ക്‌ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും എന്നെ വീര്‍പ്പുമുട്ടിക്കുകയാണ്‌. ഞാന്‍ വാക്കു തരുന്നു മരണം വരെയും അവളെ സ്‌നേഹിക്കും... സംരക്ഷിക്കും'. പോസ്റ്റില്‍ പറയുന്നു.

ഫഹദുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു നസ്രിയയുടെ പോസ്റ്റ്‌. എല്ലാവരുടെയും നല്ല മനസിന്‌ നന്ദി പറയുന്നതായും നസ്രിയ കുറിച്ചു.
എന്നെ വിവാഹം കഴിക്കുന്നത്‌ ത്യാഗം: ഫഹദ്‌ ഫാസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക