Image

ആരോഗ്യസംരക്ഷണത്തിന്റെ പേരില്‍ ഗവണ്‍മെന്റിനെ കബളിപ്പിച്ച അച്ഛനും മകള്‍ക്കും തടവും പിഴയും

പി.പി.ചെറിയാന്‍ Published on 03 November, 2011
ആരോഗ്യസംരക്ഷണത്തിന്റെ പേരില്‍ ഗവണ്‍മെന്റിനെ കബളിപ്പിച്ച അച്ഛനും മകള്‍ക്കും തടവും പിഴയും
ഹൂസ്റ്റണ്‍: സ്വന്തമായ 'ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍' കമ്പനിയുടെ പേരില്‍ രോഗികളുടെ ചികിത്സാ ചിലവുകളില്‍ കൃത്രിമം കാട്ടി അമേരിക്കന്‍ സര്‍ക്കാരിനെ കബളിപ്പിച്ചതിന് ഹൂസ്റ്റണ്‍ സ്വദേശി ജെയിംസ് റീസ്സിന് 15 വര്‍ഷം തടവും മകള്‍ ലിയ ജൂനിസ്സിന് 11 വര്‍ഷം തടവും അമേരിക്കന്‍ കോടതി വിധിച്ചു. ഇരുവര്‍ക്കും 8.6 മില്യണ്‍ ഡോളര്‍ പിഴയും വിധിച്ചു.

നവംബര്‍ 2-ന് ഹൂസ്റ്റണിലെ ഫെഡറല്‍ ജഡ്ജിയാണ് അച്ഛനും മകള്‍ക്കും തടവും പിഴയും ശിക്ഷ വിധിച്ചത്.

ജെയിംസ് റീസ്സിനെതിരെ സര്‍ക്കാരിനെ കബളിപ്പിക്കല്‍, നികുതിവെട്ടിപ്പു നടത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടപ്പോള്‍, ഗൂഢാലോചനക്ക് കൂട്ടുനിന്നു എന്ന കുറ്റമാണ് മകള്‍ ലിയക്കെതിരെ തെളിയിക്കപ്പെട്ടത്.

പ്രായമായ രോഗികളെ ചികിത്സിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും ഹോം ഹെല്‍ത്ത് സെന്റര്‍, നഴ്‌സിങ് ഹോം എന്നീ സ്ഥാപനങ്ങള്‍ കുന്നുപോലെ മുളച്ചുപെരുകുന്നതും, അവയുടെ മറവില്‍ സര്‍ക്കാരിനെ കബളിപ്പിക്കുന്നതും അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇതിനു തടയിടുന്നതിന് ഈ വിധി സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വിധി പ്രഖ്യാപിക്കുന്നതിനിടെ വ്യക്തമാക്കി.


ആരോഗ്യസംരക്ഷണത്തിന്റെ പേരില്‍ ഗവണ്‍മെന്റിനെ കബളിപ്പിച്ച അച്ഛനും മകള്‍ക്കും തടവും പിഴയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക