Image

ബോളിവുഡ്‌ നടി ആലിയ ഭട്ട്‌ തമിഴില്‍ അരങ്ങേറ്റംകുറിക്കുന്നു

Published on 23 January, 2014
ബോളിവുഡ്‌ നടി ആലിയ ഭട്ട്‌ തമിഴില്‍ അരങ്ങേറ്റംകുറിക്കുന്നു
ബോളിവുഡ്‌ നടി ആലിയ ഭട്ട്‌ തമിഴില്‍ അരങ്ങേറ്റംകുറിക്കുന്നു. ധനുഷിന്റെ നായികയായിട്ടാണ്‌ ആലിയയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റം. വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിലാണ്‌ ആലിയ അഭിനയിക്കുന്നത്‌.

കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ്‌ ഓഫ്‌ ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ്‌ ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ ഭട്ടിന്റെ മകളായ ആലിയ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്‌. ഒറ്റച്ചിത്രംകൊണ്ടുതന്നെ മികച്ച താരമെന്ന അഭിപ്രായം നേടിയ ആലിയ ഇപ്പോള്‍ ബോളിവുഡില്‍ മറ്റ്‌ രണ്ട്‌ ചിത്രങ്ങളില്‍ അഭിനയിച്ചുവരുകയാണ്‌. നേരത്തേ ധനുഷിനൊപ്പം അനേകന്‍ എന്ന ചിത്രത്തില്‍ ആലിയ അഭിനയിക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പൊല്ലാതവന്‍, ആടുകളം എന്നീ വിജയചിത്രങ്ങള്‍ക്ക്‌ ശേഷം വെട്രിമാരനും ധനുഷും ഒന്നിയ്‌ക്കുന്ന ചിത്രമാണിത്‌.
ബോളിവുഡ്‌ നടി ആലിയ ഭട്ട്‌ തമിഴില്‍ അരങ്ങേറ്റംകുറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക