Image

മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ നോര്‍ത്താംപ്‌ടണില്‍ സ്വീകരണം നല്‍കി

സാബു ചുണ്ടക്കാട്ടില്‍ Published on 03 November, 2011
മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ നോര്‍ത്താംപ്‌ടണില്‍ സ്വീകരണം നല്‍കി
മാഞ്ചസ്റ്റര്‍: ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പിതാവിന്‌ നോര്‍ത്താംപ്‌ടണില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം സ്വീകരണം നല്‍കി.

ബര്‍മിംഗ്‌ഹാം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പിതാവിനെ നോര്‍ത്താപ്‌ടണിലെ സ്വീകരണ പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍ ജോഷി നടുത്തുണ്‌ടത്തിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന്‌ പുന്നത്തുറ നിവാസികള്‍ ഒത്തുചേര്‍ന്ന്‌ ആര്‍ച്ച്‌ ബിഷപ്പുമായി സൗഹൃദം പങ്കുവച്ചു.

സെന്റ്‌ ഗ്രിഗറി ചര്‍ച്ചില്‍ ജപമാല സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ ചങ്ങനാശേരി അതിരൂപതാംഗങ്ങളുമായി സൗഹൃദം പങ്കുവച്ചു.

സ്വീകരണ പരിപാടികള്‍ക്ക്‌ ഫാ. ബെന്നി ജോസഫ്‌ വലിയവീട്ടില്‍, ജോഷി നടുത്തുണ്‌ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്‌ നോര്‍ത്താംപ്‌ടണില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക