Image

ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അനുശോചിച്ചു

ബിനോയ്‌ പനച്ചിക്കല്‍ Published on 03 November, 2011
ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അനുശോചിച്ചു
ഡബ്ലിന്‍: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ (ഒഐസിസി)അയര്‍ലന്‍ഡ്‌ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സിവില്‍ സപ്ലൈസ്‌ മന്ത്രി ടി. എം ജേക്കബിന്റെ നിര്യാണത്തിലും മുന്‍മന്ത്രിയായിരുന്ന എം. പി. ഗംഗാധരന്റെ നിര്യാണത്തിലും അനുശോചിച്ച്‌ പുഷ്‌പാര്‍ച്ചന നടത്തി.

കേരള നിയമസഭയിലെ പ്രമുഖനായ പാര്‍ലമെന്റേറിയനും ഭരണകര്‍ത്താവുമായിരുന്ന ടി. എം. ജേക്കബിന്റെ വേര്‍പാട്‌ കേരളത്തിനും യുഡിഎഫിനും തീരാനഷ്‌ടമാണെന്ന്‌ യോഗം വിലയിരുത്തി. ഡബ്ലിനില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ്‌ ബിനോയ്‌ പനച്ചിക്കല്‍, മനോജ്‌ കുഴിക്കാല, ബിജു ജോസഫ്‌, ഷിജോ മാത്യു, സോണി അങ്കമാലി, ഷാജു ജോസഫ്‌, സൈമണ്‍ അലക്‌സ്‌ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക