റെക്‌സമില്‍ ബ്രെയിന്‍ ട്യുമര്‍ ബാധിച്ച് മലയാളി യുവതി മരിച്ചു
ഷൈമോന്‍ തോട്ടുങ്കല്‍Published on 03 November, 2011
ലിവര്‍പൂള്‍: ലിവര്‍പൂളിനുസമീപമുള്ള റെക്‌സമില്‍ ബ്രെയിന്‍ ട്യുമര്‍ ബാധിച്ച്
മലയാളി യുവതി മരിച്ചു. റാന്നി സ്വദേശി ജിജി ബിജുവാണ് വ്യാഴാഴ്‌ച പുലര്‍ച്ചെ
മരണത്തിനു കീഴടങ്ങിയത്. മരണസമയത്ത് ഭര്‍ത്താവ് മാത്യു ചാക്കോ
ഒപ്പമുണ്‌ടായിരുന്നു. ദമ്പതികള്‍ക്ക് രണ്‌ടു മക്കളുണ്‌ട്.
റെക്‌സമിലെ
നഴ്‌സിംഗ് ഹോമില്‍ നഴ്‌സായിരുന്നു ജിജി. ഏതാനും മാസം മുന്‍പു മാത്രമാണ് ജിജിക്ക്
ബ്രെയിന്‍ ട്യുമര്‍ ബാധിച്ചതായി കണെ്‌ടത്തിയത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരിചരണത്തിന് ഭര്‍ത്താവ് മാത്യു മാത്രമായിരുന്നു ഒപ്പമുണ്‌ടായിരുന്നത്. മക്കളെ
നാട്ടിലയച്ചിരിക്കുകയായിരുന്നു. ഒമ്പതു വര്‍ഷം മുന്‍പാണ് ദമ്പതികള്‍
യുകെയിലെത്തിയത്. രോഗം മൂര്‍ച്ഛിച്ചതിനു ശേഷമാണ് കണെ്‌ടത്താന്‍ സാധിച്ചത്.
അതുകൊണട്‌ുതന്നെ ചികിത്സ ഫലപ്രദമായില്ല.
ലിവര്‍പൂളിലെ മലയാളി അസോസിയേഷന്‍
(ലിമ) ജിജിയുടെ ചികിത്സയ്‌ക്കായി ധനശേഖരണം നടത്തിയിരുന്നു. ഫിലിപ്പ് കുഴികുളം
അച്ചന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ നടക്കും. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള
ശ്രമം നടന്നുവരുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല