Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ യുവജന സമ്മേളനവും ബൈബിള്‍ ക്വിസ്‌ മത്സരവും

ജോയിച്ചന്‍ പുതുക്കുളം Published on 04 November, 2011
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ യുവജന സമ്മേളനവും ബൈബിള്‍ ക്വിസ്‌ മത്സരവും
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ 19 ഭാരതീയ ക്രിസ്‌തീയ ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്‌മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ ഇന്‍ ഫിലാഡല്‍ഫിയയുടെ രജതജൂബി ആഘോഷങ്ങളുടെ ഭാഗമായി കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന സമ്മേളനവും, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ബൈബിള്‍ ക്വിസ്‌ മത്സരവും നവംബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു.

`ഒരു മുന്തിരിവള്ളിയും അനേകം കൊമ്പുകളും' എന്നതാണ്‌ സമ്മേളനത്തിന്റെ ചിന്താവിഷയം. ബൈബിള്‍ ക്വിസ്‌ മത്സരം `അപ്പോസ്‌തോല പ്രവൃത്തികളെ' ആധാരമാക്കിയുള്ളതാണ്‌.

റവ.ഡോ. ജോസഫ്‌ കുരുവിള, ഫാ. ഗീവര്‍ഗീസ്‌ ജോണ്‍ എന്നിവര്‍ സമ്മേളനത്തിനും ബൈബിള്‍ ക്വിസ്‌ മത്സരത്തിനും നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോസ്‌ ദാനിയേല്‍ (ചെയര്‍മാന്‍) 215 464 9112, ഫാ. ജോണ്‍ മേലേപ്പുറം (കോ-ചെയര്‍മാന്‍) 215 808 4052, ഫാ. ചാക്കോ പുന്നൂസ്‌ (കോര്‍ഡിനേറ്റര്‍) 215 673 7533), കോശി കെ. വര്‍ഗീസ്‌ (സെക്രട്ടറി) 257 312 5373, കെ. വര്‍ഗീസ്‌ (ജോ. സെക്രട്ടറി) 215 605 7535, എം.എ. മാത്യു (ട്രഷറര്‍) 215 676 5046, ജീമോന്‍ ജോര്‍ജ്‌ (267 970 4267).
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ യുവജന സമ്മേളനവും ബൈബിള്‍ ക്വിസ്‌ മത്സരവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക