Image

മാരക ഹാന്റാ വൈറസ്‌ കേരളത്തില്‍ പടരുന്നു; തിരുവനന്തപുരത്ത്‌ ഒരാള്‍ മരിച്ചു

Published on 30 January, 2014
മാരക ഹാന്റാ വൈറസ്‌ കേരളത്തില്‍ പടരുന്നു; തിരുവനന്തപുരത്ത്‌ ഒരാള്‍ മരിച്ചു
തിരുവനന്തപുരം: മാരകമായ മാരക ഹാന്റാ വൈറസ്‌ കേരളത്തില്‍ പടരുന്നു. എലികള്‍ പരത്തുന്ന ഈ ഹാന്റാ വൈറസ്‌ ബാധ തിരുവനന്തപുരത്തെ രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററാണ്‌ സ്ഥിരീകരിച്ചത്‌.

എലികളുടെ മൂത്രം, കാഷ്‌ഠം, മറ്റു സ്രവങ്ങള്‍ തുടങ്ങിയവ വഴിയാണ്‌ രോഗം മനുഷ്യനിലേക്ക്‌ പകരുന്നത്‌.രോഗം വായുവിലൂടെ പടരാനുള്ള സാദ്ധ്യതയുണ്ട്‌.

ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ തുടങ്ങി പല സംസ്ഥാനങ്ങളിലും ഈ വൈറസ്‌ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്‌. ഫ്‌ളൂ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ ലക്ഷണങ്ങളാണ്‌ ഹാന്റാ വൈറസ്‌ വഴി പകരുന്ന ഹെമറേജ്‌ ഫിവര്‍റീനല്‍ സിന്‍ഡ്രോം, പള്‍മനറി സിന്‍ഡ്രോം എന്നീ രോഗങ്ങള്‍ക്കുള്ളത്‌. വൃക്കകളെ ബാധിക്കുമ്പോഴാണ്‌ രോഗം മാരകമാകുന്നത്‌. രക്തസ്രാവവുമുണ്ടാകും.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലൂടെയും എലി നശീകരണത്തിലൂടെയുമാണ്‌ രോഗം നിയന്ത്രിക്കേണ്ടത്‌.

ദക്ഷിണ കൊറിയയിലെ ഹാന്റണ്‍ നദിക്ക്‌ സമീപത്ത്‌ കണ്ടുപിടിക്കപ്പെട്ടതുകൊണ്ടാണ്‌ ഇതിനെ ഹാന്റാ വൈറസ്‌ എന്നു വിളിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക