Image

മഞ്‌ജുവിനെ അഭിനയിപ്പിക്കാതിരുന്നത്‌ തിരക്കഥ ലഭിക്കാത്തതിനാലെന്ന്‌ രഞ്‌ജിത്‌

Published on 30 January, 2014
മഞ്‌ജുവിനെ അഭിനയിപ്പിക്കാതിരുന്നത്‌ തിരക്കഥ ലഭിക്കാത്തതിനാലെന്ന്‌ രഞ്‌ജിത്‌
തിരിച്ചുവരവിന്‌ തയാറെടുത്ത നടി മഞ്‌ജുവാര്യര്‍ക്ക്‌ ചെയ്യാന്‍ തക്ക അഭിനയ പ്രധാന്യമുള്ള തിരക്കഥ ലഭിക്കാത്തതിനാലാണെന്ന്‌ സംവിധായകന്‍ രഞ്‌ജിത്ത്‌ പറഞ്ഞു. താരങ്ങളെവച്ച്‌ സിനിമ തയ്യാറാക്കുന്നത്‌ എന്റെ രീതിയല്ല. ഞാന്‍ തിരക്കഥ തയ്യാറാക്കിയശേഷം പറ്റിയ താരങ്ങളെ തീരുമാനിയ്‌ക്കുകയാണ്‌ ചെയ്യാറുള്ളത്‌. അതുകൊണ്ടുതന്നെ മഞ്‌ജുവിനെ വച്ച്‌ ചിത്രം ചെയ്യാത്തതിന്‌ കാരണമായി പറയപ്പെടുന്ന കഥകളൊന്നും ശരിയല്ലല്ലെന്നും രഞ്‌ജിത്ത്‌ പറയുന്നു.

മഞ്‌ജു തനിയ്‌ക്ക്‌ വീണ്ടും അഭിനയിക്കാന്‍ മോഹമുണ്ടെന്ന്‌ പറഞ്ഞ സമയത്തായിരുന്നു താന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം പ്ലാന്‍ ചെയ്‌തതെന്നും എന്നാല്‍ അതില്‍ മോഹന്‍ലാലിന്റെ ഭാര്യാവേഷത്തില്‍ മഞ്‌ജുവിനെ അഭിനയിപ്പിക്കാമെന്ന്‌ തീരുമാനിയ്‌ക്കുകയായിരുന്നുവെന്നും രഞ്‌ജിത്ത്‌ പറയുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനും പ്രധാനപ്പെട്ട വേഷം നല്‍കാന്‍ തീരുമാനിച്ചു. വൈകാതെ കഥ ഇവര്‍ മൂന്നുപേരോടും പറയുകയും ചെയ്‌തു. അധികം വൈകാതെയാണ്‌ വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേത്‌ സമാനമായ കഥയാണെന്ന്‌ മനസിലാക്കിയത്‌. അങ്ങനെ ആ ചിത്രം വേണ്ടെന്ന്‌ വെയ്‌ക്കുകയായിരുന്നു. പിന്നെ ആദ്യം പ്ലാന്‍ ചെയ്‌ത പോലെ മഞ്‌ജുവിനെയും ലാലിനെയും വച്ച്‌ പുതിയൊരു ചിത്രത്തിനായി ശ്രമിച്ചു. എന്നാല്‍ രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ പറ്റിയ തിരക്കഥകളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്‌ജുവിനെ അഭിനയിപ്പിക്കാതിരുന്നത്‌ തിരക്കഥ ലഭിക്കാത്തതിനാലെന്ന്‌ രഞ്‌ജിത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക