Image

ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി

എ.സി. ജോര്‍ജ് Published on 04 November, 2011
ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി

ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റനിലെ മിസൂറി സിറ്റിയിലുള്ള ശിങ്കാരി നൃത്തകലാലയത്തിന്റെ മൂന്നാം വാര്‍ഷിക ആഘോഷവും, നൃത്തോല്‍സവവും അത്യന്തം വര്‍ണ്ണശമ്പളവും പ്രൗഢഗംഭീരവുമായി. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ നിറഞ്ഞ കലാസ്വദാകരായ സദസ്യരെ സാക്ഷിയാക്കി ഹ്യൂസ്റ്റന്‍ സീറോ മലബാര്‍ ക്‌നാനായ കാത്തോലിക്കാ ഇടവക വികാരി ഫാദര്‍ ജോസ് ഇല്ലികുന്നംപുറത്ത്, ശിങ്കാരി സ്‌കൂള്‍ പ്രസിഡന്റ് ജോണി മക്കോറ, ഡോ. സെലിന്‍ മക്കോറ, ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി ടോമി ഫിലിപ്പ്, ശിങ്കാരി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ശിങ്കാരി മങ്കോറ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് സംഗീത ശ്രുതി താളലയങ്ങളെ സമ്മേളിപ്പിച്ച് കൊണ്ട് സപ്തവര്‍ണ്ണങ്ങള്‍ അതിചാരുതയോടെ വാരി വിതറി മോഡേണ്‍ ഇലക്‌ട്രോണിക് ശബ്ദങ്ങളുടെ മികവാര്‍ന്ന അകമ്പടിയോടെ , പുത്തന്‍ സുകുമാര കലോപുഷ്പങ്ങള്‍ വിരിയിച്ച് സ്റ്റേജില്‍ നവീന വിസ്മയങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ശിങ്കാരി നൃത്തകലാലയത്തിലെ കലാകാരികളും കലാകാരന്മാരും കലാപ്രകടനത്തിന്റെ മാസ്മരിക സ്വപ്നസൗധങ്ങള്‍ തീര്‍ത്തു.
 
ആസ്വാദകരുടെ അതിരറ്റ ആനന്ദത്തിന്റെയും സന്തോഷത്തിന്റേയും സൂചകങ്ങളായ വമ്പിച്ച കരഘോഷത്തിന്റെ അകമ്പടിയോടെ ഇടമുറിയാതെ നൃത്തനൃത്യങ്ങളുടെ പെരുമഴ പെയ്തിറങ്ങുകയായിരുന്നു. ക്ലാസിക്കല്‍ , സെമിക്ലാസിയ്ക്കല്‍ , ഫോക്ക്, സിനിമാറ്റിക്, ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ്, ഫ്യൂഷന്‍ , വെസ്റ്റേണ്‍ , ഈസ്റ്റേണ്‍ സംഗീത നൃത്തങ്ങള്‍ സ്റ്റേജില്‍ കലയുടെ മാസ്മരിക മാമാങ്കങ്ങള്‍ സൃഷ്ടിച്ചു.

ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥം ഓരോ ക്ലാസ് ഡിവിഷനിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ വൈവിധ്യമേറിയ തീം ആണ് ഓരോ നൃത്തകഥയിലും അവതരിപ്പിച്ചത്. പഞ്ചാബി ബങ്കാര ഡാന്‍സ്, ഹേറോദ് രാജാവ് മകള്‍ സലോമിയുടെ ആവശ്യപ്രകാരം ജോണ്‍ ദബാച്‌നിസ്റ്റിന്റെ തലയറക്കുന്ന ഭാഗം ഹൃദയ സ്പര്‍ശിയായി സ്റ്റേജില്‍ നൃത്താവിഷ്‌ക്കാരം നടത്തി; ഇന്ത്യയില്‍ സര്‍വ്വസാധാരണമായ വിവിധ വിവാഹരീതികളെ ആധാരമാക്കിയുള്ള കമനീയമായ നൃത്താവിഷ്‌ക്കാരം, ഡിസ്‌നി തീം സമൂഹ നൃത്തം, ബോളിവുഡ് ഫിലിം ഫെയര്‍ , മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങിയവ അത്യന്തം ഹൃദയാവര്‍ജകവും ആനന്ദകരവുമായി. ഓരോ സംഗീതനൃത്തചുവടുകള്‍ക്കും കാണികളുടേയും ശ്രോതാക്കളുടേയും നിലയ്ക്കാത്ത ഹര്‍ഷാരവങ്ങളും കയ്യടിയുമായിരുന്നു.

സുമാര്‍ മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥം എന്ന നൃത്തവിദ്യാലയത്തിന്റെ മുഖ്യ അധ്യാപികയും പ്രിന്‍സിപ്പലുമായ ക്ലെയര്‍ ജോണി മക്കോറ അിറയപ്പെടുന്നത് ശിങ്കാരി എന്ന പേരിലാണ്. അമേരിക്കയിലെ വിവിധ സാംസ്‌ക്കാരിക-സാമൂഹ്യവേധികളില്‍ മാറ്റുരച്ച് ശിങ്കാരി നൃത്തവിദ്യാലയത്തിലെ കലാപ്രതിഭകള്‍ അനേകം ബഹുമതികളും പുസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. സിനിമാ സ്റ്റാര്‍ ഷോകളില്‍ ശിങ്കാരി സ്‌ക്കൂളിലെ കലാപ്രതിഭകഗളുടെ സജീവ സാന്നിധ്യമുണ്ട്. അമേരിക്കയ്ക്ക് പുറമേ മെക്‌സിക്കോയിലും ശിങ്കാരി ഗ്രൂപ്പ് നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സമീപഭാവിയില്‍ കേരളത്തിലും ശിങ്കാരി നൃത്തപരിപാടികള്‍ അവതരിപ്പിയ്ക്കാനുള്ള പണിപ്പുരയിലാണ്.

സുമാര്‍ 3 മണിക്കൂര്‍ നീണ്ടുനിന്ന ഈ മൂന്നാം വാര്‍ഷിക നൃത്തോല്‍സവം കാണികള്‍ക്കും ശ്രോതാക്കള്‍ക്കും അത്യന്തം മധുരോദരമായ ഒരനുഭൂതിയാണ് നല്‍കിയത്. ഇവിടെ അവതരിപ്പിച്ച എല്ലാ നൃത്തങ്ങളും കഥയും, ആശയവും, അവതരണവും കൊണ്ട് സമ്പുഷ്ടവും സമൂഹത്തിന് ചില ശ്രേഷ്ടമായ സന്ദേശങ്ങള്‍ നല്‍കുന്നതുകൂടിയായിരുന്നു. ചിന്നുതോട്ടം, ധനു വെട്ടിക്കല്‍ എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. ശിങ്കാരി മക്കോറ ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി പ്രസംഗിച്ചു. 180 ല്‍പ്പരം ആര്‍ട്ടിസ്റ്റുകള്‍ സ്റ്റേജിലെത്തി അത്യന്തം കളര്‍ഫുള്‍ ആയി ചടുലഭാവങ്ങളോടെ നടത്തിയ ഗ്രാന്‍ഡ് ഫിനാലെ മെഡലി നൃത്തത്തോടെ മൂന്നാം ആനിവേര്‍സറി നൃത്തകലോല്‍സവത്തിന് പര്യവസാനമായി.

 ഹ്യൂസ്റ്റനിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മാധ്യമരംഗത്തെ പ്രതിനിധികളും ഈ വമ്പിച്ച കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി
സിനിമാറ്റിക് ബോളിവുഡ് ഡാന്‍സ്
ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി
പുരാതന സിറിയന്‍ ക്രിസ്ത്യന്‍ മലയാളി പെണ്ണിന്റെ വിവാഹ ആവിഷ്‌ക്കാരം
ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി
സെമിക്ലാസിയ്ക്കല്‍ ഗ്രൂപ്പ് നൃത്തം
ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി
മലയാളം-കോളിവുഡ് നൃത്തം
ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി
മാപ്പിളപ്പാട്ടിന്റെ താളത്തില്‍ ഒപ്പനനൃത്തം
ശിങ്കാരിയുടെ റിഥം-2011 വര്‍ണോജ്വലവും പ്രൗഢഗംഭീരവുമായി
മലയാളി ക്രിസ്ത്യാനി ചേട്ടനും ചേട്ടത്തിയും നൃത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക