Image

പത്മരാജന്റെ ‘കൂടെവിടെ’ ഹിന്ദിയില്‍ റീമേക്കിന് ഒരുങ്ങുന്നു : പൃഥ്വിരാജ് നായകനാവും

Published on 06 February, 2014
പത്മരാജന്റെ ‘കൂടെവിടെ’ ഹിന്ദിയില്‍ റീമേക്കിന് ഒരുങ്ങുന്നു : പൃഥ്വിരാജ് നായകനാവും
പത്മരാജന്റെ ‘കൂടെവിടെ’ ഹിന്ദിയില്‍ റീമേക്കിന് ഒരുങ്ങുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവും എന്നാണ് ആദ്യ വാര്‍ത്തകള്‍.
മമ്മൂട്ടി മലയാളത്തില്‍ അവതരിപ്പിച്ച നായകവേഷത്തിലാണ് പൃഥ്വി എത്തുക. ഇക്കാര്യം ഒരഭിമുഖത്തില്‍ പൃഥ്വി തന്നെ സൂചിപ്പിച്ചിരുന്നു. 1983ല്‍ ആണ് മലയാളം പതിപ്പ് ഇറങ്ങിയത്. സുഹാസിനി, റഹ്മാന്‍ തുടങ്ങിയവരായിരുന്നു അതിലെ മറ്റ് താരങ്ങള്‍.
പൃഥ്വിരാജ് ഇതിനുമുമ്പ് അയ്യ, ഒൗറംഗസേബ് എന്നീ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ ‘സെയ്ത്താന്‍’, ‘ഡേവിഡ്’ എന്നീ ചിത്രങ്ങള്‍ മുമ്പ് മലയാളിയായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക