Image

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഹിന്ദി - മലയാളം ക്ലാസുകള്‍

ടോണി മാനുവല്‍ Published on 05 November, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഹിന്ദി - മലയാളം ക്ലാസുകള്‍
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ കുട്ടികള്‍ക്കായി നടത്തുന്ന ഹിന്ദി - മലയാളം ക്ലാസുകളുടെ രണ്ടാമത്തെ ബാച്ച്‌ നാളെ (നവംബര്‍ അഞ്ച്‌ ശനി) മുതല്‍ ആരംഭിക്കും. ഡബ്ലിന്‍ കാബ്രയിലെ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ കമ്യൂണിറ്റി സെന്ററില്‍ ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ നാലു വരെയാണ്‌ ക്ലാസുകള്‍.

കഴിഞ്ഞവര്‍ഷം നടത്തിയ ആദ്യ ബാച്ചില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തിരുന്നു. കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും ഭാഗത്തുനിന്ന്‌ ഈ ക്ലാസുകള്‍ക്ക്‌ ലഭിച്ച പിന്തുണയാണ്‌ പുതിയ ബാച്ച്‌ ആരംഭിക്കുന്നതിന്‌ പ്രേരകമായത്‌. കേരളത്തില്‍ അധ്യാപന രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നവരാണ്‌ ക്ലാസുകള്‍ നയിക്കുക. ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പേര്‌ റജിസ്‌റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും: സാബു കല്ലുങ്കല്‍: 0872955272 കിങ്‌ കുമാര്‍: 0872365378
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഹിന്ദി - മലയാളം ക്ലാസുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക