മുംബൈ: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരകൊണ്ട് നഗ്‌നത മറച്ച് നരേന്ദ്ര
മോദിക്ക് പിന്തുണ പ്രഖ്യാപിച്ച ബോളിവുഡ് സുന്ദരിയായ മേഘ്‌ന പട്ടേലിനെതിരേ
കേസുകൊടുക്കുമെന്ന് ബി.ജെ.പി.
മേഘ്‌ന പട്ടേലിന്റെ പ്രവൃത്തിയെ പാര്‍ട്ടി
അപലപിക്കുന്നതായി പാര്‍ട്ടി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. പാര്‍ട്ടിയെ
അപമാനപ്പെടുത്താന്‍ ശ്രമിക്കുന്ന മോഡലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍
പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി വാങ്ങാനും നേതാക്കള്‍ക്ക് പദ്ധതിയുണ്ട്.
അങ്ങിനെ സംഭവിച്ചാല്‍ ബി ജെ പി നിയമ നടപടി സ്വീകരിക്കുന്ന ആദ്യ മോഡലാകും മേഘ്‌ന
പട്ടേല്‍.
അതിനിടെ താന്‍ സഭ്യത ലംഘിച്ചിട്ടില്ലെന്നും ആവശ്യത്തിന്
വസ്‌ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും നടി മേഘ്‌ന വ്യക്തമാക്കി. ധീരതയുടെ പ്രതീകമാണ്
അദ്ദേഹം. ജനങ്ങളുടെ ഹൃദയങ്ങളില്‍ മികച്ചൊരു സ്ഥാനം തന്നെയുണ്ട് അദ്ദേഹത്തിന്.
ആത്മാര്‍ഥമായിത്തന്നെയാണ് താന്‍ മോദിയെ പിന്തുണയ്‌ക്കുന്നത്. പോരാത്തതിന്
നഗ്‌നയായിട്ടല്ല താന്‍ ഫോട്ടോഷൂട്ടിന് നിന്നത്. വസ്‌ത്രം ധരിച്ചു തന്നെയാണ്
നിന്നതെന്നും അവര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല