Image

ജയഭാരതിയുടെ നൃത്തം ഫെബ്രുവരി 23 ന്‌

Published on 14 February, 2014
ജയഭാരതിയുടെ നൃത്തം ഫെബ്രുവരി 23 ന്‌
മലയാളത്തിലെ എക്കാലത്തേയും പ്രിയ നടി ജയഭാരതി നൃത്തം അവതരിപ്പിക്കുന്നു. ഫെബ്രുവരി 23 ന്‌ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലാണ്‌ പ്രിയതാരം നൃത്തമാടുക. കുറച്ച്‌ നാളായി സിനിമയില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്ന ജയഭാരതിയുടെ രണ്‌ടാം വരവായിരിക്കും തൃശൂരിലെ നൃത്ത വേദി. മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണ്‌.

ഏതാണ്ട്‌ 326 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്‌ട്‌ ജയഭാരതി. യഥാര്‍ഥ പേര്‌ ലക്ഷ്‌മി ഭാരതി എന്നായിരുന്നു. സിനിമയ്‌ക്കു വേണ്‌ടിയാണ്‌ ആ പേര്‌ മാറ്റിയത്‌. അഞ്ചാം വയസുമുതല്‍ നൃത്തം അഭ്യസിക്കുന്ന ജയഭാരതി തന്റെ നൃത്ത രംഗത്തെ പാടവം കൊണ്‌ടു തന്നെയാണ്‌ സിനിമയില്‍ എത്തപ്പെട്ടത്‌. പിന്നീട്‌ സിനിമയിലെ തിരക്കുകള്‍ മാറ്റിവച്ച്‌ സ്വന്തമായി ഒരു നൃത്ത വിദ്യാലയം തുടങ്ങി. ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്‌.
ജയഭാരതിയുടെ നൃത്തം ഫെബ്രുവരി 23 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക