തനിക്കും ഫഹദിനും വാലന്റൈന്‍സ് ഡേ ആഘോഷമില്ലെന്ന് ഈയിടെ വിവാഹ നിശ്ചയം കഴിഞ്ഞ
നസ്‌റിയ വെളിപ്പെടുത്തി. താന്‍ ഇപ്പോള്‍ അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ ഫഹദും ഉണ്ട്. പക്ഷെ ചിത്രത്തിലെ ഫഹദിന്റെ പോര്‍ഷന്‍ ചിത്രീകരിച്ച്
കഴിഞ്ഞു, മറ്റൊരു ചിത്രത്തിലേക്ക് പ്രവേശിച്ചു. പുതിയ ചിത്രങ്ങളുമായി
തിരക്കിലായതുകൊണ്ട് വാലന്റെന്‍സ് ഡേ ആഘോഷിക്കാന്‍ സമയമില്ലെന്നാണ് നസ്‌റിയ
പറയുന്നത്.
ഫഹദിന്റെ വീട് എനിക്ക്‌് എന്റെ വീടു പോലെതന്നെയൊരു
ഫീലിങ്‌സാണ് ഫഹദിന്റെ വീട്ടിലെത്തുമ്പോഴും കിട്ടുന്നത്. അനുജന്‍ ഫര്‍ഹാനുമായി
നല്ല കൂട്ടാണ്. ഫര്‍ഹാന്‍ ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നസ്‌റിയ പറയുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണം
കഴിഞ്ഞാല്‍ തമിഴിലും മലയാളത്തിലുമായി ബാലാജി സംവിധാനം ചെയ്യുന്ന വായ്‌മൂടി പേസുവോം
എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
ഇപ്പോള്‍ കരാറിലായ ചിത്രങ്ങള്‍
കഴിഞ്ഞാല്‍ പിന്നെ മറ്റ് ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടിട്ടില്ലെന്ന് നസ്‌റിയ
പറഞ്ഞു. ഓഗസ്റ്റിലാണ് ഫഹദിന്റേയും നസ്രിയയുടേയും വിവാഹം.