Image

സിദ്ധാര്‍ത്ഥ്‌ കുല്‍ക്കര്‍ണ്ണി ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍

ജോര്‍ജ്‌ നടവയല്‍ Published on 06 November, 2011
സിദ്ധാര്‍ത്ഥ്‌ കുല്‍ക്കര്‍ണ്ണി ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍
ന്യൂയോര്‍ക്ക്‌: കാലിഫോര്‍ണിയയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ്‌ കുല്‍ക്കര്‍ണ്ണി ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍, ഫിലഡല്‍ഫിയയില്‍ നിന്നുള്ള ലിസാ ചെമ്പ്‌ളായില്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌, ന്യൂയോര്‍ക്കിലെ എഡ്വിന്‍ പതില്‍ സെക്കന്റ്‌ റണ്ണര്‍ അപ്പ്‌, ഫിലഡല്‍ഫിയയിലെ അനിതാ വര്‍ക്കിയും മിഷിഗണിലെ തോമസ്‌ ജേക്കബും തേഡ്‌ റണ്ണര്‍ അപ്പ്‌ സ്ഥാനങ്ങള്‍ നേടി വിജയ സമ്മാനങ്ങള്‍ അണിഞ്ഞ ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ഫൊക്കാനാ-കര്‍മ്മപഥത്തിലെ നവോത്ഥാനം കുറിച്ചു; അമേരിക്കന്‍ മലയാളി സമൂഹം നവനാമ്പുകള്‍ക്ക്‌ പകര്‍ന്നു നല്‍കിയ ദിശാബോധത്തിന്റെ തിളങ്ങുന്ന മാതൃകയായി; വിജയികള്‍ യഥാക്രമം അയ്യായിരം, ആയിരം, അഞ്ഞൂറ്‌, ഇരുന്നൂറ്റിയമ്പത്‌ ഡോളറുകളുടെ ക്യാഷ്‌ അവാര്‍ഡുകളും നേടി.

നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊക്കൂറ, എക്‌സിക്യൂട്ടീവ്‌ ഡിറക്ടര്‍ ജോണ്‍ ഐസക്‌, എക്‌സിക്യൂട്ടീവ്‌ ഡിറക്ടര്‍ വര്‍ഗീസ്‌ പോത്താനിക്കാട്‌, എക്‌സിക്യൂട്ടീവ്‌ അസിസ്റ്റന്റ്‌ ഡിറക്ടര്‍ ജോര്‍ജ്‌ ഓലിക്കല്‍, ലീലാ മാരേട്ട്‌ എന്നിവരുടെ ജഡ്‌ജിംഗ്‌ പാനല്‍ സ്‌പെല്ലിംഗ്‌ ബീയെ മൂല്യപൂര്‍വകമായി വിലയിരുത്തുന്നതിന്‌ നേതൃത്വം നല്‍കി. മാട്‌സണ്‍ കൊക്കൂറായുടെ ഉച്ചാരണ മാനേജ്‌മെന്റായിരുന്നു ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീയുടെ ഉച്ചഭാഷിണി. ചെറിയാന്‍ പെരുമാളും ശബരിനാഥ്‌ നായരും  സ്‌പെല്ലിംഗ്‌ ബീയ്‌ക്ക്‌ സാങ്കേതിക- സംവിധാന- ശബ്ദ-പരിസര ഭംഗി പകര്‍ന്നു. ഫൊക്കാനാ ന്യൂയോര്‍ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സിറിയക്‌ വിന്‍സന്റിന്റെ സംഘാടനം സ്‌പെല്ലിംഗ്‌ ബീ ക്രമീകരണങ്ങള്‍ക്ക്‌ അമേരിക്കന്‍ നിലവാരം ഉറപ്പാക്കി.

സ്‌പെല്ലിങ്ങിന്‌ വന്ന പദങ്ങളില്‍ മെഡിക്കല്‍ പദങ്ങളാണ്‌ പകുതിയോളവും. ഈ ലേഖകന്‌ കുറിച്ചെടുക്കാനായ ഏതാനും പദങ്ങള്‍ ഇനി പറയുന്നു:

MACHICOLATION, LOXOCOSM, MIGNONETTE, MALLOSEISMIC, MONADNOCK, OBLIVISCENCE, MICROCOSM, MEALYMOUTHED, MARAUDING, MARCHIONESS, MELANCHOLY, MULTIFARIOUS, METACHROSIS, MUSCULATURE, METASTSIZE, OCHLOPHOBIA, MORBIDEZZA, MARSHMALLOW, KATHAROMETER, MALOCCLUSION, MICROFICHE, MARASCHINO, LUFTMENSCH, MAYONNAISE, LORGNETTE, MYOCARDITIS, METAMORPHOSIS, MULLIGAN, MITTIMUS, SIMULACRUM, SYZYGY, PECCADILLO, LAMPYRID, ASPHYXIATED, STRATOCIRRUS, TICHORRHIN, INCURVARIID, LALOPLEGIA, SKEDADE, JUXTAPOSITION, KITSCH.

ഫിനിഷിംഗ്‌ റൗണ്ടിലെ പദങ്ങള്‍: ASPHODEL, ATELIER, ASTIGMATISM, ASSYRIAN, APPARATCHIK, ARRAIGNMENT

ഷാജി ജോണ്‍ പേട്രണ്‍ സ്‌പോണ്‍സറായി, ജി കെ പിള്ള, ജെറിന്‍ ജോര്‍ജ്‌, എമിലി പതില്‍, പി വി ചെറിയാന്‍, ജോര്‍ജ്‌ കോരത്‌, തോമസ്‌ മാത്യു ഹ്യൂസ്റ്റണ്‍, ഡോ. എം അനിരുദ്ധന്‍, ഡോ. പാര്‍ത്ഥസാരഥി പിള്ള, ഡോ. മാത്യു വര്‍ഗീസ്‌, കേരളാ കല്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേ രിക്ക എന്നിവര്‍ സ്‌പോണ്‍സര്‍മാര്‍. കാലിഫോര്‍ണ്ണിയ, ഒഹായൊ, മിഷിഗണ്‍,ഫ്‌ളോറിദ ,ജോര്‍ജിയ ,വാഷിങ്ങ്‌ടണ്‍, ന്യൂയോര്‍ക്‌, ടെക്‌സസ്‌, പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഇല്ലിനോയിസ്‌ എന്നിവിടങ്ങളില്‍ നിന്നുമുള്ള 28 കുട്ടികള്‍ നാഷനല്‍ സ്‌പെല്ലിംഗ്‌ ബീയില്‍ പങ്കെടുത്തു, റീജിയനുകളില്‍ നിന്നുള്ള ആദ്യ റൗണ്ട്‌ മത്സരങ്ങളില്‍ വിജയികളായവരാണ്‌ ഈ മത്സരത്തില്‍ പങ്കെടുത്തത്‌ എന്ന്‌ ഫൊക്കാനാ ജനറല്‍ സെക്രട്ടറി ബോബീ ജേക്കബ്‌ പറഞ്ഞു.

അലന്‍ വിഴക്കാട്‌ (ജോര്‍ജിയ), അനു ലിസ്‌ കുര്യന്‍ (ഒഹായോ), എലിസബത്ത്‌ വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), മഹിത (മെരിലാന്റ്‌) എന്നീ കുട്ടികള്‍ നൂറു ഡോളറിന്റെ വീതം ഫൈനലിസ്റ്റ്‌ സമ്മാനങ്ങള്‍ നേടി.
സിദ്ധാര്‍ത്ഥ്‌ കുല്‍ക്കര്‍ണ്ണി ഫൊക്കാനാ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക