Image

ഭദ്രാസന യുവജനസഖ്യം വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.

പി.പി.ചെറിയാന്‍ Published on 08 November, 2011
ഭദ്രാസന യുവജനസഖ്യം വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം പുതിയതായി നിര്‍മ്മിച്ച വെബ്‌സൈറ്റ്, ഭദ്രാസന യുവജനസഖ്യം പ്രസിഡന്റ് അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി, ഡാളസ് സെന്റ് പീറ്റേഴ്‌സ് മാര്‍ തോമ ചര്‍ച്ചില്‍ വച്ച് നടന്ന മീറ്റിംഗില്‍ ഉദ്ഘാടനം ചെയ്തു.

തദവസരത്തില്‍ അഭിവന്ദ്യ തിരുമേനി, ഭദ്രാസന യുവജനസഖ്യം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി പ്രവര്‍ത്തകരിലേയ്ക്ക് എത്തിചേരുന്നതിന് ഇത് ഒരു മുഖാന്തരം ആയി തീര്‍ന്നു എന്ന് ആശംസിച്ചു.

ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ.ജോസ് ടി. അബ്രഹാം ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗീസ് , ട്രഷറര്‍ ബാബു പി. സൈമണ്‍ , ഭദ്രാസന അസംബ്ലി മെംബര്‍ ബിനു. സി. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതിയ വെബ്‌സൈറ്റ് അഡ്രസ്: www.mtysnae.org
ഭദ്രാസന യുവജനസഖ്യം വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.ഭദ്രാസന യുവജനസഖ്യം വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.ഭദ്രാസന യുവജനസഖ്യം വെബ്‌സൈറ്റ് ഉല്‍ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക