താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ
കത്തോലിക്കാ ഇടവകയില്‍ ഒക്‌ടോബര്‍ 21 മുതല്‍ 30 വരെ വിശുദ്ധ യൂദാ
തദേവൂസിന്റെ തിരുനാള്‍ ഭക്തിയാദരങ്ങളോടെ ആഘോഷിച്ചു. ഒക്‌ടോബര്‍ 21
വെള്ളിയാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാനയും വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും
ജപമാല സമര്‍പ്പണവും നേര്‍ച്ചവിതരണവും നടന്നു. നൊവേന നടത്തിയ ഒന്‍പത്
ദിവസവും ഇടവകയിലെ ഓരോ കുടുംബാംഗങ്ങള്‍ ഏറ്റെടുത്ത് നടത്തി.
30 ഞായറാഴ്ച രാവിലെ പത്തിന് താമ്പാ സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവക വികാരി
ഫാ. ജോര്‍ജ് മാളിയേക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍
കുര്‍ബാന നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞ്, നേര്‍ച്ചകാഴ്ച
സമര്‍പ്പണം, സ്‌നേഹവിരുന്ന് എന്നിവ നടന്നു. ഇടവകാംഗങ്ങളായ ജോസ്
ഉപ്പൂട്ടില്‍ കുടുംബവും ജയിംസ് പുളിക്കത്തൊട്ടില്‍ കുടുംബവും ആണ് ഈ
വര്‍ഷത്തെ തിരുനാള്‍ നിയോഗാര്‍ഥം ഏറ്റെടുത്തു നടത്തിയത്. തിരുനാളില്‍
സംബന്ധിച്ച ഏവര്‍ക്കും ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര നന്ദി
രേഖപ്പെടുത്തി.