Image

ഡബ്ല്യൂ.എം.സി. കര്‍ഷകരത്‌ന അവാര്‍ഡ്: എന്‍ട്രികളുടെ പ്രവാഹം

ഷാജി രാമപുരം Published on 08 November, 2011
ഡബ്ല്യൂ.എം.സി. കര്‍ഷകരത്‌ന അവാര്‍ഡ്: എന്‍ട്രികളുടെ പ്രവാഹം
ഡാളസ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് ഡാളസിലെ മലയാളി അടുക്കളത്തോട്ടക്കാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന മികച്ച കര്‍ഷകനുള്ള അവാര്‍ഡിനുള്ള അപേക്ഷകര്‍ പ്രവഹിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വേനല്‍ ചൂടില്‍ ഇത്തവണ കൃഷി ഫലങ്ങള്‍ കുറവായിരുന്നെങ്കിലും ചൂടുകൂറഞ്ഞതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് ഫലങ്ങള്‍ ലഭിച്ചു തുടങ്ങി. തണുപ്പ്കാലം വാതിക്കല്‍ മുട്ടുന്ന ഈ അവസരത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്‌റെ തളരാത്ത മനസാന്നിധ്യം കര്‍ഷര്‍ക്കും പ്രചോദനമായിക്കൊണ്ടിരിക്കുന്നു.കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തുന്നതിന്റെ ഭാഗമായി സണ്ണിവെയ്‌ലില്‍ ശ്രീ.ജേക്കബ് പറമ്പത്തിന്റെ തോട്ടത്തിലും മെസ്‌കീറ്റില്‍ ശ്രീ. മാത്യൂ ഉണ്ണൂണ്ണിയുടെ അടുക്കളത്തോട്ടത്തിലും പ്രോവിന്‍സ് പ്രസിഡന്റ് ശ്രീ.പി.സി. മാത്യൂ, അവാര്‍ഡു കമ്മിറ്റി അംഗങ്ങളായ സുനില്‍ ഫിലിപ്പ്, വര്‍ഗീസ് കോയിപ്പുറം എന്നിവര്‍ ഡബ്ല്യൂ. എം.സി. 2012 കോണ്‍ഫറന്‍സ് ട്രഷറാര്‍ ശ്രീ.തോമസ് ഏബ്രഹാമിനോടൊപ്പം പര്യടനം നടത്തിയതായി അവാര്‍ഡു കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ബീനാ മാത്യൂ അറിയിച്ചു.

അമേരിക്കയിലെ ഗൃഹാതുരത്വം വിതുമ്പുന്ന പ്രവാസജീവിതത്തില്‍ സ്വന്തം കൃഷിയില്‍ നിന്നും മുളകും, തക്കാളിയും കറിവേപ്പിലയുമൊക്കെ ഉപയോഗിച്ചു പാചകം ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ തന്നെ പ്രയാസമാണെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.

വിവിധ സിറ്റികളിലെ എന്‍ട്രികള്‍ ശേഖരിക്കുന്നതിനായി പ്രതിനിധികളെ നിയോഗിച്ചതായി ബീന മാത്യൂ പറഞ്ഞു.
ബീനാ മാത്യു, സെസില്‍ ചെറിയാന്‍, ലിജി വര്‍ഗീസ്, തോമാച്ചന്‍ മുകളേല്‍, ജിമ്മി കുളങ്ങര, തോമസ് വി കോമത്ത്, സോളമന്‍ വര്‍ഗീസ്, വര്‍ഗീസ് കോയിപ്പുറം, പ്രിയ ചെറിയാന്‍, ശാന്താപിള്ള, രാജന്‍ മാത്യു, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ടി.സി.ചാക്കോ, ജോര്‍ജ്ജ് ആന്‍ഡ്രൂസ്, ഫിലിപ്പ് ജോണ്‍, ബേബിച്ചന്‍ ചാമക്കാല, സ്റ്റീഫന്‍ പുട്ടൂര്‍, സുകു വര്‍ഗീസ് എന്നിവരെയാണ് പ്രതിനിധികളായി നിയോഗിച്ചിട്ടുള്ളത്.

നവംബര്‍ 15നകം ലഭിക്കുന്ന എന്‍ട്രികളില്‍ നിന്നും ഏററ്റവും മികച്ച കര്‍ഷകനെ തിരഞ്ഞെടുത്ത് വര്‍ഷാവസാനത്തോടെ നടത്തുന്ന മെഗാപ്രോഗ്രാമില്‍ അവാര്‍ഡുദാനം നടത്തും.

ബീനാ മാത്യു : 972 704 5840
സജി ജോര്‍ജ്ജ് 214 7140838
സെസില്‍ ചെറിയാന്‍ 214 235 1624
ഡബ്ല്യൂ.എം.സി. കര്‍ഷകരത്‌ന അവാര്‍ഡ്: എന്‍ട്രികളുടെ പ്രവാഹംഡബ്ല്യൂ.എം.സി. കര്‍ഷകരത്‌ന അവാര്‍ഡ്: എന്‍ട്രികളുടെ പ്രവാഹംഡബ്ല്യൂ.എം.സി. കര്‍ഷകരത്‌ന അവാര്‍ഡ്: എന്‍ട്രികളുടെ പ്രവാഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക