Image

വേനല്‍ക്കാലത്ത്‌ കരുതിയിരിക്കുക

Published on 02 March, 2014
വേനല്‍ക്കാലത്ത്‌ കരുതിയിരിക്കുക
വേനല്‍ അസഹനീയമാകുന്നതോടെ ചൂടുകുരു വര്‍ധിക്കും. കുരുക്കളും ചൊറിച്ചിലുമാണു പ്രധാന ലക്ഷണം. വിയര്‍പ്പും പൊടിയും കൂടിക്കുഴഞ്ഞു സ്വേദഗ്രന്ഥികള്‍ അടയുന്നതാണു ചൂടുകുരുവിനു മുഖ്യകാരണം. കൂടുതല്‍ വിയര്‍ക്കുന്നവര്‍ക്കു ചൂടുകരു വരാനുള്ള സാധ്യത ഏറെയാണ്‌. വേഷത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ചൂടുകുരു കുറയ്‌ക്കാന്‍ സഹായിക്കും. അയഞ്ഞതും കനംകുറഞ്ഞതുമായ കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുക. കടുംനിറത്തിലുള്ളവ കഴിവതും ഒഴിവാക്കുക. ഇളംനിറത്തിലുള്ള വസ്‌ത്രങ്ങളാണു വേനല്‍ക്കാലത്ത്‌ അനുയോജ്യം. പോളിസ്റ്റര്‍, ടെര്‍ലിന്‍, നൈലോണ്‍ തുടങ്ങിയ സിന്തറ്റിക്‌ തുണിത്തരങ്ങള്‍ ഒഴിവാക്കുക.
വേനല്‍ക്കാലത്ത്‌ കരുതിയിരിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക