Image

യൂറോപ്പ്‌ സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍

ജോര്‍ജ്‌ ജോണ്‍ Published on 10 November, 2011
യൂറോപ്പ്‌ സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍
ബ്രസല്‍സ്‌: യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെ കടബാദ്ധ്യതകളും, വളര്‍ച്ചാ നിരക്കില്‍ വന്ന പൂര്‍ണ വിരാമ അവസ്ഥയും സാമ്പത്തിക മാന്ദ്യ ഭീഷണിയിലേക്ക്‌ നയിക്കുന്നുവെന്ന്‌ യൂറോ കറന്‍സി കമ്മീഷണര്‍ ഒലി റെന്‍ പറഞ്ഞു.അടുത്ത വര്‍ഷം യൂറോ സോണില്‍ 0.5 ശതമാനവും, 2013 ല്‍ 1.3 ശതമാനവും സാമ്പത്തിക വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഒലി റെന്‍ കൂട്ടി ചേര്‍ത്തു. യൂറോ സോണിലെ സാമ്പത്തിക ശക്‌തിയായ ജര്‍മന്‍ വളര്‍ച്ച അടുത്ത വര്‍ഷം 0.8 ശതമാനവും, 2013 ല്‍ 1.5 ശതമാനം മാത്രമായിരിക്കുമെന്ന്‌ കണക്കാക്കുന്നു. 2012-13 വര്‍ഷത്തില്‍ ഗ്രീക്കിന്റെ കടബാദ്ധ്യത 200 ശതമാനമായിരിക്കുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വിലയിരുത്തുന്നു.

യൂറോ കമ്മീഷന്റെ വിലയിരുത്തലനുസരിച്ച്‌ 2011 ലെ അവസാന ക്വാര്‍ട്ടറില്‍ യൂറോ സോണിന്റെ സാമ്പത്തിക നിലവാരം മൈനസ്‌ 0.1 ആയിരിക്കുമെന്ന്‌ കണക്കാക്കുന്നു. ഇത്‌ യൂറോപ്പിലേക്കുള്ള വിദേശ വ്യാവസായിക നിക്ഷേപത്തെ ശക്‌തമായി ബാധിക്കും. വിദേശ വ്യാവസായിക നിക്ഷേപത്തില്‍ വരുന്ന കുറവ്‌ തൊഴില്‍ മേഖല, ഉപഭോക്‌ത മേഖല എന്നിവയെ ബാധിച്ച്‌ ശക്‌തമായ മാന്ദ്യം അനുഭവപ്പെടും. ഈ അവസ്ഥ യൂറോപ്പിലെ ജനങ്ങള്‍ക്കും, പ്രത്യേകിച്ച്‌ പ്രവാസികള്‍ക്കും കനത്ത സാമ്പത്തിക പരാധീനതയും, ജീവിത ക്ലേശവും ഉണ്ടാക്കും.
യൂറോപ്പ്‌ സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക