Image

ഷാജി എഡ്വേര്‍ഡ്‌ (ഫൈസല്‍ എഡ്വേര്‍ഡ്‌) ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

Published on 29 March, 2014
ഷാജി എഡ്വേര്‍ഡ്‌ (ഫൈസല്‍ എഡ്വേര്‍ഡ്‌) ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ഇരുപത്തേഴില്‍പ്പരം വര്‍ഷങ്ങളായി വടക്കേ അമേരിക്കന്‍ മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക -സാമുദായിക-കലാരംഗങ്ങളില്‍ നിറസാന്നിധ്യമായ ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന ഫൈസല്‍ എഡ്വേര്‍ഡ്‌ ഫോമയുടെ 2014- 16 കാലയളവിലേക്കുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു. സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍ എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹം ഒരു മികച്ച സംഘാടകന്‍ എന്ന നിലയില്‍ വളരെ മുമ്പേ അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതനാണ്‌. നിലവില്‍ കേരളാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ പ്രസിഡന്റുകൂടിയാണ്‌ ഷാജി.

2010-ല്‍ ഫോമയുടെ ട്രഷറര്‍ എന്ന നിലയില്‍ സ്‌തുത്യര്‍ഹമായ സേവനമാണ്‌ ഷാജി കാഴ്‌ചവെച്ചിട്ടുള്ളത്‌. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫോമയുടെ സാമ്പത്തിക കാര്യങ്ങള്‍ കുറ്റമറ്റ രീതിയിലും വിമര്‍ശനങ്ങള്‍ക്ക്‌ അതീതമായി കൈകാര്യം ചെയ്യാന്‍ സാധിച്ചു എന്നതാണ്‌ ഷാജിയുടെ സാമൂഹിക പ്രതിബദ്ധതയ്‌ക്കുള്ള ഉത്തമ ഉദാഹരണം. നിലപാടുകളിലും പ്രത്യേകതകൊണ്ടും സാമ്പത്തിക അച്ചടക്കത്തിലൂടെയും ഫോമയുടെ ക്രൂസ്‌ കണ്‍വെന്‍ഷന്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുവാന്‍ ട്രഷറര്‍ എന്ന നിലയില്‍ ഷാജിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ പങ്കുവഹിച്ചു എന്ന്‌ അന്നത്തെ പ്രസിഡന്റ്‌ ശ്രീ ബേബി ഊരാളിലും, സെക്രട്ടറി ശ്രീ ബിനോയ്‌ തോമസും അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയായി മാറിക്കൊണ്ടിരിക്കുന്ന ഫോമാ, പുതിയ ദിശാബോധമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സംഘടനടെ അറിയുന്ന, സംഘടനാ പ്രവര്‍ത്തന പാരമ്പര്യമുള്ള ഷാജിയെപ്പോലുള്ള ചെറുപ്പക്കാര്‍ നേതൃത്വസ്ഥാനത്തേക്ക്‌ വരേണ്ടത്‌ അത്യാവശ്യമാണ്‌. പ്രസ്‌താവനയും പ്രവര്‍ത്തനവും വളരെയേറെ അന്തരമുള്ള സംഘടനാ പ്രവര്‍ത്തനരംഗത്ത്‌ ഷാജി എഡ്വേര്‍ഡ്‌ (ഫൈസല്‍ എഡ്വേര്‍ഡ്‌) ഫോമയ്‌ക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകുമെന്ന്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ ആനന്ദന്‍ നിരവേല്‍ അഭിപ്രായപ്പെട്ടു.
ഷാജി എഡ്വേര്‍ഡ്‌ (ഫൈസല്‍ എഡ്വേര്‍ഡ്‌) ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക