Image

ജര്‍മനിയില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം നവംബര്‍ 19, 20 തീയതികളില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 12 November, 2011
ജര്‍മനിയില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം നവംബര്‍ 19, 20 തീയതികളില്‍
ഡ്യൂസല്‍ഡോര്‍ഫ്‌: ലോകപ്രശസ്‌ത കുടുംബ പ്രേഷിതനും വചന പ്രഘോഷകനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം നവംബര്‍ 19,20 (ശനി, ഞായര്‍) തീയതികളില്‍ ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍ നടക്കും.

കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ധ്യാനം കമ്യൂണിറ്റിയുടെ തന്നെ ഭാഗമായ ഡ്യൂസല്‍ഡോര്‍ഫ്‌ കുടുംബകൂട്ടായ്‌മയിലാണ്‌ നടത്തുന്നത്‌. രണ്‌ടു ദിവസങ്ങളിലും ദിവ്യബലിയോടുകൂടി ധ്യാനം സമാപിക്കും.

പ്രാര്‍ഥനയിലും അടിയുറച്ച ദൈവവിശ്വാസത്തിലും വളരുവാനും അത്മീയതയില്‍ നിലകൊണ്‌ട്‌ ദൈവിക സമാധാനത്തില്‍ കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും അതുവഴി ആന്തരികവും ശാരീരികവുമായ സൗഖ്യം നേടുവാനും ഉതകുന്ന വിശുദ്ധീകരണ ധ്യാനത്തിലേയ്‌ക്ക്‌ ഏവരേയും പ്രാര്‍ഥനാപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ.ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ലെയിന്‍) 0221 629868,01789353004 സണ്ണി വേലൂക്കാരന്‍ (കൂട്ടായ്‌മ പ്രസിഡന്റ്‌) 02173 2036549.
ജര്‍മനിയില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം നവംബര്‍ 19, 20 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക