Image

റവ.ഡോ. ജോജി ജോസഫിനെ എജിഒകെ അഭിനന്ദിച്ചു

ബെന്നി വര്‍ഗീസ്‌ Published on 12 November, 2011
റവ.ഡോ. ജോജി ജോസഫിനെ എജിഒകെ അഭിനന്ദിച്ചു
സൂറിച്ച്‌: സൂറിച്ചിലെ ഓര്‍ത്തഡോക്‌സ്‌ സഭകളുടെ അസോസിയേഷനായ എജിഒകെ റവ. ഡോ. ജോമി ജോസഫിനെ അഭിനന്ദിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ്‌ മേരീസ്‌ യാക്കോബായ ഇടവകയുടെ വികാരിയായിരിക്കുന്നതോടൊപ്പം സാല്‍ഡ്‌ ബുര്‍ഗ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കോ തിയോളജിയില്‍ ഡോക്‌ടറേറ്റു നേടിയ ഫാ. ജോമി ജോസഫിന്റെ കഴിവിനെ പ്രകീര്‍ത്തിച്ചു. പഠനവും ഇടവകഭരണവും ഒരുപോലെ നല്ല രീതിയില്‍ കൊണ്ടുപോകുകയും പഠനത്തില്‍ ഉന്നത വിജയം കരസ്‌ഥമാക്കുകയും ചെയ്‌ത റവ.ഡോ. ജോമി ജോസഫ്‌ യാക്കോബായ സഭയുടെ മുതല്‍ക്കൂട്ടാണെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സ്‌ട്രൈന്‍ പ്രസ്‌താവിച്ചു. പതിനൊന്ന്‌ രാഷ്‌ട്രങ്ങളില്‍ നിന്നുമുള്ള 11 ഓര്‍ത്തഡോക്‌സ്‌ സഭകള്‍ അംഗങ്ങളായുള്ള അസോസിയേഷനില്‍ ഇടവക ഭരണവും പഠനവും ഒന്നിച്ചു നടത്തി കഴിവ്‌ തെളിയിച്ച ആദ്യത്തെ വികാരിയാണ്‌ റവ.ഡോ. ജോമി.

സെപ്‌റ്റംബര്‍ 11ന്‌ സൂറിച്ചിലെ വിശുദ്ധന്മാരുടെ പെരുനാള്‍ നടത്തുന്നതിന്‌ മുഖ്യകാര്‍മികനായി നിശ്‌ചയിച്ചിരുന്ന ഫാ. ജോമി സമയത്ത്‌ എത്താന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ എജിഒകെയ്‌ക്കുള്ള നന്ദി ഫാ. ജോമി അറിയിച്ചതായി കോ - ഓര്‍ഡിനേറ്റര്‍ ബ്ലിക്ലേ അറിയിച്ചു.

എജിഒകെയില്‍ യാക്കോബായ സഭയുടെ പ്രാതിനിധ്യം പ്രധാനമാണ്‌. എജിഒകെ കാഷ്യര്‍ കക്കാടു വര്‍ഗീസ്‌ തോമസ്‌ കഴിഞ്ഞ ഒന്നരവര്‍ഷമായി സെന്റ്‌ മേരീസ്‌ യാക്കോബായ ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്‌. ഒക്‌ടോബര്‍ 29ന്‌ സൂറിച്ചില്‍ കൂടിയ യോഗത്തിലാണ്‌ എജിഒകെ റവ. ഡോ. ജോമിയെ അഭിനന്ദിച്ചത്‌.
റവ.ഡോ. ജോജി ജോസഫിനെ എജിഒകെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക