Image

യൂറോസോണ്‍ വിഭജിക്കാന്‍ പദ്ധതിയില്ല: ചാന്‍സിലര്‍ മെര്‍ക്കല്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 12 November, 2011
യൂറോസോണ്‍ വിഭജിക്കാന്‍ പദ്ധതിയില്ല: ചാന്‍സിലര്‍ മെര്‍ക്കല്‍
ബര്‍ലിന്‍: യൂറോ സോണ്‍ വിഭജിക്കാന്‍ ജര്‍മനി പദ്ധതി തയാറാക്കുന്നുവെന്ന മട്ടിലുള്ള അഭ്യൂഹങ്ങള്‍ ചാന്‍സിലര്‍ അംഗല മെര്‍ക്കല്‍ തള്ളിക്കളഞ്ഞു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്‌ ബുദ്ധിമുട്ട്‌ നേരിടുന്ന രാജ്യങ്ങള്‍ യൂറോ സോണ്‍ വിടാന്‍ അനുമതി നല്‍കുന്ന പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ ജര്‍മനി ശ്രമിക്കുന്നു എന്നായിരുന്നു സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ജര്‍മനിക്ക്‌ ഒരേയൊരു ലക്ഷ്യമേയുള്ളൂ എന്നും അത്‌ യൂറോയെ കൂടുതല്‍ മത്സരക്ഷമമാക്കുക എന്നതു മാത്രമാണെന്നും മെര്‍ക്കല്‍ വ്യക്തമാക്കി. യൂറോസോണ്‍ ഉപേക്ഷിക്കാന്‍ ഇറ്റലിയെ അനുവദിക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവര്‍.

സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കിയ ശേഷം രാജിവയ്‌ക്കുമെന്ന്‌ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണി പ്രഖ്യാപിച്ചിട്ടുണ്‌ട്‌. രാഷ്‌ട്രീയ നേതൃത്വത്തില്‍ നിന്നുള്ള വ്യക്തമായ സമീപനമാണിതു തെളിയിക്കുന്നതെന്നും മെര്‍ക്കല്‍ പറഞ്ഞു. ഗ്രീസിന്റെ പുതിയ ഭരണ നേതൃത്വം യൂറോസോണിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
യൂറോസോണ്‍ വിഭജിക്കാന്‍ പദ്ധതിയില്ല: ചാന്‍സിലര്‍ മെര്‍ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക