Image

യാക്കോബായ സുറിയാനി സഭ: യുകെയില്‍ പുതിയ കൗണ്‍സില്‍

സാബു ചൂണ്ടക്കാട്ടില്‍ Published on 14 November, 2011
യാക്കോബായ സുറിയാനി സഭ: യുകെയില്‍ പുതിയ കൗണ്‍സില്‍
ന്യുകാസില്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ. മേഖലയുടെ സമ്പൂര്‍ണ്ണ പള്ളി പ്രതിപുരുഷ യോഗം 2011 ഒക്‌ടോബര്‍ 24 നു ശനിയാഴ്‌ച രാവിലെ 10ന്‌ ന്യുകാസില്‍ മാര്‍ ഗ്രീഗോറിയോസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ യുകെയുടെ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ്‌ മാര്‍ അപ്രേം മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ നടന്നു. യോഗത്തില്‍ സഭയുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, സഭയുടെ ആധ്യാത്മിക പ്രസ്‌ഥാനങ്ങളായ സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം വനിതാ സമാജം, യൂത്ത്‌ അസോസിയേഷന്‍, കുടുംബ യൂണിറ്റുകള്‍ മുതലായവ കേന്ദ്രീകൃതമായി നേതൃത്വവല്‍കരിക്കുവാന്‍ വിവിധ കമ്മറ്റികള്‍ വൈദികരുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു. കൂടാതെ യൂകെ മേഖലയുടെ അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, മേഖലയുടെ സെക്രട്ടറിയായി ഫാ. രാജു ചെറുവിള്ളിയും, വൈദിക സെക്രട്ടറിയായി ഫാ. പീറ്റര്‍ കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടു. മേഖലയുടെ ട്രഷററായി ജിബി ആന്‍ഡ്രൂസിനെ വീണ്ടും തിരഞ്ഞെടുത്തു. മേഖലയിലെ എല്ലാ ഇടവകയിലെയും പള്ളി പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ യുകെ റീജനല്‍ കൗണ്‍സില്‍ നിലവില്‍ വന്നു.

അധ്യക്ഷ പ്രസംഗത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലെ സഭാമക്കള്‍ക്കായി 2012 ജനുവരി മുതല്‍ ഓണ്‍ലൈന്‍ ബൈബിള്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതും. യുകെ മേഖലയിലെ പള്ളികളെ നാലു സോണുകളായി തിരിച്ച്‌ സുവിശേഷ യോഗങ്ങളും, ധ്യാന യോഗങ്ങളും നടത്തുവാന്‍ ക്രമീകരണം ചെയ്യുമെന്നും അറിയിച്ചു.

സഭയുടെ യുകെ മേഖലയുടെ പാത്രിയര്‍ക്കല്‍ വികാരിയായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെയും മേഖലയുടെ മൂന്നാമതു ഫാമിലി കോണ്‍ഫറന്‍സ്‌ അനുഗ്രഹകരമായി നടത്തിയ ആതിഥേയരായ ബ്രിസ്‌റ്റോള്‍ ഇടവകയെയും പ്രത്യേകം അനുമോദിച്ചു.
യാക്കോബായ സുറിയാനി സഭ: യുകെയില്‍ പുതിയ കൗണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക