Image

മാരക സാര്‍സ്‌ വൈറസിന്റെ സാമ്പിളുകള്‍ ലബോറട്ടറിയില്‍ നിന്ന്‌ കാണാതായി

Published on 16 April, 2014
മാരക സാര്‍സ്‌ വൈറസിന്റെ സാമ്പിളുകള്‍ ലബോറട്ടറിയില്‍ നിന്ന്‌ കാണാതായി
ലണ്ടന്‍: മാരക സാര്‍സ്‌ വൈറസിന്‍റെ 2300 സാമ്പിളുകള്‍ ലബോറട്ടറിയില്‍ നിന്ന്‌ കാണാതായതായി റിപ്പോര്‍ട്ട്‌. ഫ്രാന്‍സിലെ പ്രമുഖ ശാസ്‌ത്ര സ്ഥാപനത്തില്‍നിന്നാണ്‌ ഇവ അപ്രത്യക്ഷമായത്‌. പാരിസ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാസ്റ്റ്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആണ്‌ സാര്‍സ്‌ വൈറസുകളെ ശേഖരിച്ച 29 പെട്ടികള്‍ കാണാതായതായി സമ്മതിച്ചത്‌.

എന്നാല്‍, ഫ്രാന്‍സിന്‍റെ ഡ്രഗ്‌ ആന്‍റ്‌ സേഫ്‌റ്റി ഏജന്‍സിയുടെ സഹായമില്ലാതെ ഈ ബോക്‌സുകള്‍ കണ്ടത്തൊനാവില്ല. നാലു ദിവസം നീണ്ട വിശദമായ പരിശോധനകള്‍ നടത്തിയിട്ടും ലാബില്‍ നിന്ന്‌ ഇത്‌ കണ്ടെടുക്കാനായിട്ടില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക