Image

പാമ്പുകള്‍ക്ക്‌ മാളമുണ്ടോ? (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

Published on 22 April, 2014
പാമ്പുകള്‍ക്ക്‌ മാളമുണ്ടോ? (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
കേരളം മാറിപ്പോയെന്ന്‌ പ്രവാസികള്‍മാത്രമാണോ മനസ്സിലാക്കുന്നതും വ്യാകുലപ്പെടുകയും ചെയ്യുന്നത്‌? കേരളത്തിന്റെ സസ്യശ്യാമളതയും സൗന്ദര്യവും നഷ്‌ടപ്പെട്ടപോലെ തന്നെകേരളം ഇപ്പോള്‍ ബഹുഭാഷ സംസ്‌ഥാനമായിമാറി കഴിഞ്ഞുവെന്നും കേള്‍ക്കുന്നു. അങ്ങനെ ഒരു സംസ്‌കാരം ഉരുതിരിയുമ്പോള്‍ പരമ്പരാഗതമായ മൂല്യങ്ങള്‍ നഷ്‌ടപ്പെടുക സ്വാഭാവികമാണ്‌. എങ്കിലും പഴമയുടെ നന്മപാടെ നഷ്‌ടപ്പെടുത്തികൊണ്ടുള്ള മുന്നേറ്റം നിര്‍ഭാഗ്യകരമാണ്‌.

കുറച്ച്‌ മുമ്പ്‌ വരെയുണ്ടായിരുന്ന ചെമ്മണ്‍ പാതകളും കാളവണ്ടികളും അപ്രത്യക്ഷമായ്‌തിനോടൊപ്പം തന്നെ കേരളത്തിന്റെ അഴകുവഴിയുന്ന മുഖലാവണ്യവും മാറുന്നത്‌ അവിടെയുള്ളവര്‍ ഒരു പക്ഷെ തിരിച്ചറിയുന്നില്ല. വല്ലപ്പോഴും സ്വന്തം വേരുതേടിപോകുന്ന പ്രവാസിതാന്‍ നടന്ന വഴികളിലെനാലു കെട്ടുകളും, അമ്പലക്കുളങ്ങളും, പീലിവിടര്‍ത്തിനിന്നിരുന്ന കേരവൃക്ഷങ്ങളും അപ്രത്യക്ഷമായത്‌ കണ്ട്‌ കുണ്‌ഠിതപ്പെടുന്നു.. പുരോഗതി ആവശ്യമാണെങ്കിലും പ്രക്രുതിദത്തമായ അമൂല്യസമ്പത്ത്‌ നശിപ്പിച്ചു കളയുന്നത്‌ അപരിഹാര്യമായ നഷ്‌ടമാണ്‌. ഓരോ സ്‌ഥലത്തേയും ഭൂപ്രക്രുതി വ്യത്യസ്‌ഥമാണ്‌. ഭൂമിയിലെ എക്ലായിടവും ഒരു പോലെയെങ്കില്‍ ഈ ലോകം എത്രവിരസമാകുമായിരുന്നു. അത്‌കൊണ്ട്‌ പാശ്‌ചാത്യനാടുകളിലെനഗരങ്ങളെ അനുകരിക്കാന്‍ പ്രക്രുതി കനിഞ്ഞനുഗ്രഹിച്ച മരങ്ങള്‍വെട്ടിക്കളഞ്ഞും,പുഴകള്‍ നികത്തിയും അവിടെ അംബരചുബികളായ കെട്ടിടങ്ങളും, മനുഷ്യര്‍ക്ക്‌ നടക്കാന്‍ ഇടമില്ലാത്തേടത്ത്‌ നിറയെവാഹനവും നിറച്ചാല്‍ അതിനെ പുരോഗതി എന്നുപറയാമോ?

ഏകദേശം നാലു്‌വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണു്‌ ഈ ലേഖികയും കുടുംബവും കേരളം സന്ദര്‍ശിച്ചത്‌. ഒരു പ്രവാസ മലയാളിയായിട്ട്‌ നാലു ദശാബ്‌ദങ്ങള്‍ കടന്നുപോയിട്ടും എന്റെ ഓര്‍മ്മകളില്‍ പുഞ്ചപാടങ്ങളും, കൈത്തോടുകളും, അമ്പലക്കുളങ്ങളും, ആമ്പല്‍പൊയ്‌കകളും, കായല്‍പ്പരപ്പുകളും, കാറ്റില്‍ ഇളകുന്ന തെങ്ങോലകളും, പക്ഷകളുടെ കല-പില ശബ്‌ദങ്ങളും, അലസം മേഞ്ഞ്‌നടക്കുന്ന നാല്‍ക്കലികളും ഒക്കെല്‌പ ിറഞ്ഞ്‌ നില്‍ക്കുന്നു.

നഗരമദ്ധ്യത്തിലെ വീട്ടിലും യാത്രകള്‍ക്കിടെ സ്‌റ്റാര്‍ ഹോട്ടലുകളിലും താമസിക്കുമ്പോള്‍ കേരളത്തിന്റെ ഗ്രാമഭംഗിയും ജനിച്ചു വളര്‍ന്ന തറവാടും പരിസരങ്ങളും ഒന്നുകൂടികാണനൊരു മോഹം ഉണ്ടായി. ഡ്രൈവറോട്‌ ആശ്യപ്പെട്ടതനുസരിച്ച്‌ കാറു്‌ ഗ്രാമപ്രദേശമെന്നു ഞാന്‍ കണക്കാക്കിയിരുന്ന ദിക്കിലേക്ക്‌ തിരിച്ചു.കാര്‍ മുന്നോട്ട്‌പൊയ്‌ക്കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ കൊതിയോടെ നോക്കിയിരുന്ന ഗ്രാമം എവിടെ? ഞാന്‍ കാണനെത്തിയതറവാട്‌ എവിടെ? തറവാടിനും റോഢിനുമിടക്കുള്ള പുഞ്ചപ്പാടവും, കൈത്തോടു എവിടെ? ഒന്നും കാണുന്നില്ല .അവിടെ ആകാശ വിതാനത്തിലേക്ക്‌ ഉയര്‍ന്ന്‌നില്‍ക്കുന്ന കെട്ടിട സമുച്ചയം.

തറവാടിന്റെ പിന്നില്‍ വളര്‍ന്ന്‌ പന്തലിച്ച്‌ നിന്നിരുന്ന ഇലഞ്ഞി പൂമരം, മറ്റ്‌ വൃക്ഷങ്ങള്‍ ഒന്നുമിപ്പോള്‍ കാണുന്നില്ല. തറവാടിന്റെ മുന്വശത്തുണ്ടയിരുന്ന നീന്തല്‍ക്കുളത്തിന്റെ സ്‌ഥാനത്ത്‌ നിരപ്പായ ഭൂമി..വളരെ അപരിചിതമായ ഒരു നാട്ടിലെത്തപ്പെട്ട പ്രതീതി. എന്റേയും എന്റെ കളിത്തോഴരുടേയും കേളീരംഗമായിരുന്നു ആ ഇലഞ്ഞി മരച്ചോട്‌. മരത്തില്‍ നിന്നും കൊഴിഞ്ഞ്‌വീഴുന്ന ഇലഞ്ഞിപൂക്കള്‍ കൊണ്ട്‌ മാല കോര്‍ക്കുന്നത്‌ ഞങ്ങളുടെ ഒരു വലിയവിനോദമായിരുന്നു. വാഴപ്പോളയില്‍ നിന്നും ചീന്തിയെടുത്തപട്ടുപോലെ മൃദുവായ നാരില്‍കോര്‍ത്ത ഇലഞ്ഞി പൂമാല കളിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ കഴുത്തില്‍വന്നുവീണു. കുസൃതിക്കരനായ ഉണ്ണിക്കുട്ടന്‍ അതണിയിച്ച്‌ ഓടുകയും എല്ലാവരും കൂട്ടച്ചിരി ചിരിച്ചപ്പോള്‍ കൂടെ ഞാനും ചിരിച്ചതും ബാല്യകാല ഓര്‍മ്മകളില്‍ തെളിഞ്ഞ്‌ കിടക്കുന്നു.
അന്ന്‌ കുട്ടികള്‍ക്ക്‌ കളിക്കാന്‍ വിശാലമായപറമ്പും തണല്‍ മരങ്ങളും, നോക്കിനില്‍ക്കാന്‍ മനോഹരമായ കാഴ്‌ചകളും ഉണ്ടായിരുന്നു.. ഒരു മണികിലുക്കത്തോടെ വഴിയില്‍ കൂടെ നടന്നുപോകുന്ന ആന, ഗ്രാമവീഥികളിലൂടെ വല്ലപ്പോഴും കടന്നുപോകുന്ന കാളവണ്ടികള്‍. വേനലവുധി ദിവസങ്ങള്‍ കളിച്ച്‌തിമിര്‍ക്കാന്‍ വേണ്ടിമാത്രമെന്നു വിശ്വസിക്കുന്ന നിഷ്‌ക്കളങ്ക ബാല്യം. അന്ന്‌ വല്യമ്മച്ചിപറഞ്ഞിരുന്ന ശാസിച്ചിരുന്ന വാക്കുകള്‍ ഇന്നും ഓര്‍മ്മയിലുണ്ട്‌. കുഞ്ഞുങ്ങളെ നിങ്ങള്‍ ഇങ്ങനെ പാടത്തും തൊടിയിലും കേറി ഇറങ്ങി നടന്നാല്‍ വല്ല ഇഴജന്തുക്കളും ഉപദ്രവിക്കും. നല്ല ഇനം പാമ്പുകള്‍ അവിടെയെല്ലാം ഉണ്ടാകും. ആ സര്‍പ്പക്കാവിന്റെ അടുത്തൊന്നും പോകരുത്‌. തറവാടിന്റെവടക്ക്‌ വശത്ത്‌ വളര്‍ന്ന്‌നില്‍ക്കുന്ന പേരമരത്തിലെ ഫലങ്ങള്‍തിന്നാനായി അതില്‍ കയറിയിറങ്ങുന്ന അണ്ണാറക്കണ്ണന്മാരെ നോക്കിയിരുന്നതും, അവയുടെ പൂവ്വാലിന്മെല്‍ പിടിക്കാന്‍ കൊതിതോന്നി പിടിക്കാന്‍ ചെല്ലുമ്പോള്‍ ഞങ്ങളെ കളിയാക്കി എന്തൊപറഞ്ഞ്‌ ഓടി മറയുന്നതും, പിന്നെമരത്തിന്റെ തുഞ്ചത്ത്‌ ചെന്നിരുന്ന്‌ ഞങ്ങളെ നോക്കി ചിലക്കുന്നതും എത്രയൊ വട്ടം ആസ്വദിച്ചിട്ടുള്ള കാഴ്‌ചകള്‍ ഇന്നും മനസ്സില്‍തെളിഞ്ഞ്‌ വരുന്നു.നാരകമരത്തിന്റെ കൊമ്പത്ത്‌ കൂട്‌വക്കുന്ന കിളികളെ കല്ലെറിയുന്നത്‌ വല്യമ്മച്ചിക്ക്‌ ഇഷ്‌ടമല്ലായിരുന്നു. അങ്ങനെചെയ്യുന്ന കൂട്ടുകരെ വല്യമ്മച്ചിശാസിക്കുന്നതും കൂട്ടുക്കാര്‍ പിണങ്ങിപോകുന്നതുംപിന്നെ അതെല്ലാം മറന്ന്‌ തിരിച്ചുവരുന്നതും വരുന്നതും ബാല്യത്തിന്റെ നിഷ്‌ക്കളങ്കത.
ബാല്യ കാല കൗതുകങ്ങള്‍.

മഞ്ഞ്‌ മൂടിയഈ പ്രവാസ ഭൂമിയില്‍, ഈ ഭൂതലത്തെ നോക്കിയിരിക്കുമ്പോള്‍ മന്ദമാരുതന്റെതലോടലേറ്റ്‌ നൃത്തം ചെയ്യുന്ന വയലേലകളും, ഞാറു നടുന്നയുവതികളുടേയും, കൈത്തോട്ടില്‍നിന്നും പുഞ്ചപ്പാടങ്ങളിലേക്ക്‌ ചക്രം ചവുട്ടിവെള്ളം എത്തിക്കുന്ന യുവാക്കളുടേയും നാടന്‍ പാട്ട്‌ ആ ഗ്രമന്തരീക്ഷത്തിനു എന്തുമാത്രം സര്‍ഗ്ഗ ചേതനപകര്‍ന്നിരുന്നു എന്ന്‌ ഓര്‍ത്തുപ്പോകുന്നു. തറവാടിന്റെ മിനുസപ്പെടുത്തിയ വിശാലമായ പടിഞ്ഞാറെമുറ്റത്ത്‌ കൊയ്‌ത്തു കഴിഞ്ഞ്‌ കൂട്ടം കൂട്ടമായി എത്തുന്ന കറ്റകളും, മുറ്റത്തിന്റെ നടുവില്‍ ബലമുള്ളചെറിയ തടികള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ കോലില്‍പിടിച്ചുനിന്ന്‌കൊണ്ട്‌ കറ്റ മെതിക്കുന്ന സ്‌ത്രീ പുരുഷന്മാരും ഇന്നുമാഞ്ഞു പോയപഴയ ചിത്രം പോലെ അവശേഷിക്കുന്നു. കാടിന്റെ ഗതി അനുസരിച്ച്‌ പതിരുപാറ്റി കളയുന്നത്‌ നോക്കിനില്‍ക്കാന്‍ എന്തുരസമായിരുന്നു. അവസാനം പറകൊണ്ട്‌ അളന്ന്‌ അറയില്‍ ശേഖരിക്കപ്പെടുന്ന ധാന്യം തറവാട്ടിലും മറ്റുവേണ്ടപ്പെട്ടവര്‍ക്കും അടുത്ത കൊയ്‌ത്തുക്കാലം വരെലോഭം കൂടാതെ ജീവിക്കാന്‍ പര്യാപതമായിരുന്നു. അതെപോലെ മാസം തോറും കാര്യസ്‌ഥനും തെങ്ങു കയറ്റക്കാരും കൂടിപറമ്പുകള്‍ തോറും ചുറ്റിനടന്നു വെട്ടിയിടുന്ന തേങ്ങാ തറവാടിന്റെ വടക്കെ മുറ്റത്തായി കൂട്ടിയിടുന്നത്‌ പ്രതിമാസവരുമാനമായിരുന്നു വടക്കെപറമ്പില്‍വിരിഞ്ഞ്‌വാഴക്കുലകളും, ചേന, ചേമ്പ്‌, പടവലങ്ങ തുടങ്ങിയ ക്രുഷികളും ഒരു കുടുംബത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ മുഖശ്രീ ആയിരുന്നു.

ഇന്ന്‌ ആന്ധ്രയില്‍നിന്നും ലഭിക്കുന്ന അരിയും ചെന്നൈയില്‍നിന്നും കൃത്രിമ വളമുപയോഗിച്ച്‌ ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളും കൊണ്ട്‌ ത്രുപ്‌തിപ്പെടുന്നു കേരളീയര്‍ക്ക്‌ ഇത്‌ ഇന്‍സ്‌റ്റന്റ്‌ യുഗത്തിന്റെ കാലം. ഇന്‍സ്‌റ്റന്റ്‌കോഫി,ല്‌പഇന്‍സ്‌റ്റന്റ്‌ ചായ, ഫാസ്‌റ്റ്‌ഫൊഡ്‌ ഇവയുടെ കടന്നാക്രമണത്തില്‍ ചില്ലിട്ട ബംഗ്ലാവുകളില്‍ പാചകത്തിന്റെ സുഗന്ധം അരോചകത്വം സൃഷ്‌ടിക്കയില്ലല്ലൊ? വീടിന്റെ ഉമ്മറത്ത്‌ കൊളുത്തി വച്ച നിലവിളക്കിനുമുമ്പില്‍ ഇരുന്ന്‌ നാമജപ കീര്‍ത്തനങ്ങളും വേദപാരായണവും നടത്തിയിരുന്ന കുട്ടികളും കുടുംബങ്ങളും ഇന്നില്ലല്ലോ?

ഇന്ന്‌ പ്രഭാതത്തില്‍ വെണ്മഞ്ഞ്‌മൂടിയ ഈ നാട്ടില്‍ ഇരുന്ന്‌കൊണ്ട്‌ ജന്നലിലൂടെ നോക്കുമ്പോള്‍ കാണുന്ന കറുത്തപക്ഷികൂട്ടങ്ങള്‍ ആയിരക്കണക്കിനുമൈലുകള്‍ക്കപ്പുറമുള്ള എന്റെ സ്വന്തം നാട്ടിലെ പക്ഷികളെല്ലാം എവിടെയായിരിക്കും ഇപ്പോള്‍ കൂടുകെട്ടുക എന്ന ചിന്തപൊന്തിവരുന്നു. വല്യമ്മച്ചി അന്നുപറഞ്ഞിരുന്ന ആ നല്ല ഇനം പാമ്പുകള്‍ ഇന്ന്‌ ഏതുമാളങ്ങളിലായിരിക്കും പതുങ്ങി കിടക്കുന്നത്‌?

മത്തായിയുടെ സുവിശേഷം 8:20 `കുറുനരികള്‍ക്ക്‌ കുഴികളും, ആകാശത്തിലെ പറവകള്‍ക്ക്‌ കൂടുകളുമുണ്ട്‌. മനുഷ്യപുത്രനു തല ചായ്‌ക്കാനിടമില്ല.' ഈ വാക്യത്തോട്‌ ബന്ധപ്പെടുത്തി എഴുതിയപോലെ നാട്ടില്‍ പ്രചാരത്തിലിരുന്ന ഒരു പാട്ടാണ്‌. `പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, പറവകള്‍ക്കാകാശമുണ്ട്‌' നമ്മുടെ കേരളത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ ഈ പാട്ടും വചനവും ഓര്‍മ്മ വരുന്നു. സമീപ്‌ഭാവിയില്‍പാമ്പുകള്‍ക്ക്‌മാളമുണ്ടാകാന്‍പോകുന്നിക്ല. പറവകളുമൊരുമരച്ചില്ലയില്ലാതെ എവിടേക്കോ പറന്നുപോകാനാണ്‌ സാദ്ധ്യത. ഭൂമിയില്‍ കേരളമെന്നസ്‌ഥലത്ത്‌ മാത്രം പാമ്പുകള്‍ക്ക്‌ മാളമില്ല പറവകള്‍ക്കാശമില്ല എന്നുദൈവം ദുഃഖത്തോടെ മനസ്സിലാക്കും. വിലക്കപ്പെട്ട കനിതിന്നപോലെ വിലപ്പെട്ടപ്രക്രുതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതിനു എന്തു ശിക്ഷലഭിക്കുമെന്നു വരും തലമുറക്ക്‌വേണ്ടി ചരിത്രകാരന്മാര്‍ക്ക്‌ കുറിച്ചുവെയ്‌ക്കാം.

ഇലക്‌ട്രോണിക്ക്‌ യുഗത്തില്‍ ദ്രുശ്യമാധ്യമങ്ങളുടെ തിളക്കത്തില്‍ സിനിമകളും മറ്റുവിനോദങ്ങളും സ്വന്തം മുറിയില്‍തന്നെ ലഭ്യമാകുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക്‌ ഒന്നിച്ചിരുന്ന്‌ കുശലം പറയാന്‍ സമയമെവിടെ? വിജ്‌ഞാന വിന്യാസത്തിന്റേയും വിവരസാങ്കേതിക വിദ്യയുടേയും യുഗത്തില്‍ ജീവിക്കുന്ന നമുക്ക്‌ ഇന്റെര്‍നെറ്റും ഇ-മെയിലും മറ്റുസൗകര്യങ്ങളും എല്ലം സമയ-ദൂര-തടസ്സങ്ങളെ നീക്കം ചെയ്യുന്നു. അതെ സമയം പൗരാണികവും പവിത്രവുമായ ഒരു സംസ്‌കാരവും, പ്രക്രുതി സമ്പത്തും, ഭംഗിയും ദിനം പ്രതിനഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊരു പക്ഷെ കാലത്തിന്റെ ആവശ്യമാകാം. ഗ്രഹാതുരത്വത്തോടെ പ്രവാസികള്‍ക്ക്‌ സന്ദര്‍ശിക്കാന്‍ അവരുടെ ഓര്‍മ്മയില്‍ ഉള്ള കേരളം മാറിപോയി. വളര്‍ന്നുപോയി എന്നു ഒരു കവിപടിയത്‌ ഇപ്പോഴത്തെ വളര്‍ച്ചയുടെ അര്‍ഥത്തിലായിരിക്കയില്ല. പാമ്പുകള്‍ക്ക്‌ മാളമില്ല, പറവകള്‍ക്കാകാശമില്ല, മനുഷ്യപുത്രനു തല ചായ്‌ക്കാന്‍ മാത്രമിടമുണ്ട്‌....എന്ന്‌ പാമ്പുകളും പക്ഷികളും പാടി നടക്കും.
പാമ്പുകള്‍ക്ക്‌ മാളമുണ്ടോ? (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)പാമ്പുകള്‍ക്ക്‌ മാളമുണ്ടോ? (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക